മുഖ്യമന്ത്രിയുടെ ചങ്കും മത്തനുമായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അഴികള്‍ക്കുള്ളിലാക്കിയ വേണുഗോപാല്‍ അയ്യര്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവോ?

മുഖ്യമന്ത്രിയുടെ ചങ്കും മത്തനുമായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അഴികള്‍ക്കുള്ളിലാക്കിയ വേണുഗോപാല്‍ അയ്യര്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ബന്ധുവോ? ഇഡിയുടെ ഹിറ്റ് ലിസ്റ്റിലുള്ളയാളാണ് ഉന്നതന്‍. ഇത് ശരിയായാല്‍ ശിവശങ്കറിന് ജയില്‍ ശിക്ഷ കുറഞ്ഞുകിട്ടും.
വേണുഗോപാല്‍ അയ്യരുടെ ജീവിതകഥ ചികഞ്ഞു പോയ ഇഡിക്ക് തീര്‍ത്തും അവിചാരിതമായാണ് ഞ്ഞെട്ടിപ്പിക്കുന്ന വിവരം കിട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഏതാണ്ട് ഒന്നര കൊല്ലം മുമ്പ് മാത്രം ചുമുതലയേറ്റ മഹാനാണ് ഇദ്ദേഹം. ഉന്നത പദവിയില്‍ നിന്നാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം. രവീന്ദ്രനാണ് ഹിറ്റ്‌ലിസ്റ്റിലുള്ള മൂന്നാമന്‍. ശിവശങ്കറിന് കൂട്ടായി രണ്ടു പേര്‍ കൂടി ജയിലില്‍ എത്തുമെന്നാണ് ബി ജെ പിക്കാര്‍ പറയുന്നത്.
മുഖ്യന്റെ കുറുമുന്നണിയിലുള്ള രണ്ടു പേര്‍ കൂടി അകത്താവുന്നതോടെ ശിവശങ്കറില്‍ നിന്നു കേസിന്റെ ദിശ മറ്റൊരുവശത്തേക്ക് തിരിയും. അതായത് ഇതു വരെ സ്വര്‍ണ്ണം കടത്തിയത് ശിവശങ്കറും സ്വപ്നയും ചേര്‍ന്നാണ്. സരിത്തും സന്ദീപുമൊക്കെ പുട്ടിന് പീര പോലെ ഒപ്പമുണ്ട് എന്നേയുള്ളു. അത്തരമൊരു ചിന്തയാണ് മാറി മറിയുന്നത്. ശിവശങ്കറിന് വേണ്ടി മുഖ്യന്റെയും പാര്‍ട്ടി സെക്രട്ടറിയുടെയും വിശ്വസ്തനായിരുന്ന സി.എം. രവീന്ദ്രന്‍ സ്വര്‍ണ്ണം കടത്താന്‍ തയ്യാറാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ശിവശങ്കറിന്റെ കള്ളപ്പണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ വിട്ടു നല്‍കിയെന്നും ആരും കരുതുന്നില്ല.അതിനര്‍ത്ഥം എല്ലാം മുഖ്യമന്ത്രിക്ക് സംഗതി അറിയാം എന്നാണ്. എന്നാല്‍ പിണറായിയെ പോലെ ഒരാള്‍ ഇത്തരമൊരു അബദ്ധം കാണിക്കുമെന്ന് കരുതുന്നവര്‍ കുറവാണ്. അപ്പോള്‍ സി. എം. രവീന്ദ്രന്റെ എന്ന പാര്‍ട്ടിക്ക് വിശ്വസ്തനായ വ്യക്തിയുടെ സ്വര്‍ണ്ണക്കടത്തിലുള്ള ബന്ധം അന്വേഷണ വിധേയമാകും.
മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴസണല്‍ സ്റ്റാഫിലും രവീന്ദ്രന്‍ ഉണ്ടായിരുന്നു.കോടിയേരിക്കും വിശ്വസ്തനായിരുന്നു അദ്ദേഹം. കോടിയേരിയുടെയും മകന്റെയും വിശ്വസ്തനാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രവീന്ദ്രന് മതിയായ സ്വാധീനം ഉണ്ട്.രവീന്ദ്രന്‍ നല്‍കുന്ന ഫയലുകള്‍ മുഖ്യമന്ത്രി കണ്ണുമടച്ച് ഒപ്പിട്ടിരുന്നു എന്നാണ് കഥ . പിണറായി മുഖ്യമന്ത്രിയായ ഉടനെ തന്നെ നടത്തിയ നിയമനമാണ് രവീന്ദ്രന്റേത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ മറവില്‍ രവീന്ദ്രന്‍ ക്രമക്കേട് നടത്തിയിരുന്നതായി ബി ജെ പി മുഖപത്രമായ ജന്മഭൂമി സ്ഥിതീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധുക്കളെ തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നത് രവീന്ദ്രന്റെ വീക്ക്‌നെസ് ആണ്. മുഖ്യമന്ത്രിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും രവീന്ദ്രന്‍ നെഞ്ചോട് ചേര്‍ക്കുന്നു. ശിവശങ്കറിനെക്കാള്‍ പ്രബലനാണ് രവീന്ദ്രന്‍. ചില അവസരങ്ങളില്‍ ശിവശങ്കരനെ നിയന്ത്രിച്ചിരുന്നതും രവീന്ദ്രന്‍ തന്നെയാണ്.
മുഖ്യന്റെ ഓഫീസിലെ ഉന്നതനെയും രവീന്ദ്രനെയും അറസ്റ്റ് ചെയ്യുമെന്നാണ് ബിജെ പി കേന്ദ്രങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച സൂചനകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും ബി ജെ പി നേതാക്കള്‍ പറയുന്നു. വരും ദിവസങ്ങളില്‍ ഇതുണ്ടാവും എന്നു തന്നെയാണ് കരുതുന്നത്.
ശിവശങ്കര്‍ ചെയ്ത പാതകങ്ങള്‍ക്ക് താനും തന്റെ ഓഫീസും എങ്ങനെ കുറ്റക്കാരാകും എന്ന മുഖ്യമന്ത്രിയുടെ പരിഹാസമാണ് ഉന്നതനും രവീന്ദ്രനും അകത്താവുന്നതോടെ അവസാനിക്കാന്‍ പോകുന്നത്. ഇത്രയും കാലം എല്ലാം ചെയ്തത് ശിവശങ്കറാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു കൊണ്ടിരുന്നത്. മറ്റ് ഉന്നതര്‍ കൂടി അകത്താകുമ്പോള്‍ എന്തുപറയും എന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ വ്യക്തതയില്ല. ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ബന്ധുത്വം പുറത്തു വരുമ്പോള്‍ സ്വപ്നയുടെ ലോക്കറില്‍ ഉണ്ടായിരുന്ന പണം ആരുടെതാണെന്ന് വ്യക്തമാകും. ശിവശങ്കര്‍ വെറും ബൊമ്മയാണെന്നും കേരളം തിരിച്ചറിയും.
ഏതായാലും വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. സി പി എം തീര്‍ത്തും പ്രതിസന്ധിയിലാകാന്‍ പോകുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























