Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പ്രായ പൂർത്തിയാകും മുൻപ് നാടിനെ ഇളക്കിമറിച്ച് ഒളിച്ചോട്ടം, വീട്ടുകാർ സമ്മതം മൂളി വിവാഹം ചെയ്തപ്പോൾ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ലോഡ്ജ് മുറികളിൽ താമസം; മൂവാറ്റുപുഴ സ്വദേശിയായ 25കാരി ആര്യയുടെ വഴിവിട്ട ജീവിതം ഞെട്ടിക്കുന്നത്...

31 OCTOBER 2020 12:51 PM IST
മലയാളി വാര്‍ത്ത

മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. പ്രതികളിൽ ഒരാളായ യുവതിതാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയെയാണ് ഹണിട്രാപ്പിൽ പെടുത്തി വാഹനവും മൊബൈലും പണവും അപഹരിച്ചത്.

സംഘത്തിലെ പ്രധാനിയായ 25കാരി ആര്യ നയിച്ചിരുന്നത് അങ്ങേയറ്റം വഴിവിട്ട ജീവിതമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹണിട്രാപ്പിംഗിലൂടെ നിരവധി പേരെ വഞ്ചിക്കാൻ ആര്യയും ഒപ്പമുള്ള യുവാക്കളുടെ സംഘവും ശ്രമിച്ചതായും നിരവധി പേർ ഇവരുടെ വലയിൽ വീണതായും വിവരമുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ആര്യ നേരത്തെ തന്നെ വഴിവിട്ട ജീവിതമാണ് നയിച്ചിരുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ തന്നെ മുവാറ്റുപുഴ സ്വദേശിയായ യുവാവിനൊപ്പം പോയ ആര്യയെ പിന്നീട് വീട്ടുകാര്‍ ഇയാള്‍ക്കൊപ്പം വിവാഹം കഴിപ്പിച്ച് അയയ്ക്കുകയാണ് ചെയ്തത്.

പിന്നീട് പെയിന്റിംഗ് തൊഴിലാളിയായ ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് നെല്ലിക്കുഴില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു ഇവർ. കേസില്‍ പിടിയിലായ മുഹമ്മദ് യാസിനാണ് ആര്യക്ക് നെല്ലിക്കുഴിയില്‍ താമസസൗകര്യം ഒരുക്കിനല്‍കിയിട്ടുള്ളതെന്നും വിവരം കിട്ടിയിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ ഹണി ട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗസംഘത്തിലെ അഞ്ചുപേർ പൊലീസ് ഇന്നലെയാണ് പൊലീസ് പിടിയിലായത്.

ആര്യയോടൊപ്പം കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), കുറ്റിലഞ്ഞി കാത്തിരക്കുഴി ആസിഫ് ഷാജി (19), നെല്ലിക്കുഴിപറമ്പി റിസ്വാൻ ഷുഹൈബ് (21), നെല്ലിക്കുഴി കാപ്പ്ചാലിൽ മുഹമ്മദ് യാസിൻ (22) എന്നിവരും അറസ്റ്റിലായിരുന്നു. മൂവാറ്റുപുഴക്കാരനായ ബിസിനസുകാരനെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ആര്യ ലോക്ക് ഡൗൺ കാലത്ത് ജോലി ഉപേക്ഷിച്ചിരുന്നു.

തനിക്ക് അങ്കമാലിയിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചെന്നും ഇതിന്റെ ഭാഗമായി നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്നും അതിനായി കോതമംഗലത്തെ ലോഡ്ജിൽ എത്തിച്ചേരുവാനും യുവതി പറഞ്ഞതനുസരിച്ച് ബിസിനസുകാരൻ കാറോടിച്ച് ലോഡ്ജിൽ എത്തി. കുറച്ച് കഴിഞ്ഞപ്പോൾ അഞ്ചംഗ സംഘം ലോഡ്ജിൽ എത്തി ഇവർ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ എടുത്തു. തുടർന്ന് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും എ.ടി.എം കാർഡ് തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് ബാങ്കിൽ നിന്നും കാർഡ് ഉപയോഗിച്ച് 35,000 രൂപ പിൻവലിച്ചു. തുടർന്ന് സംഘം ഇയാളുടെ കാറിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങി.

കോട്ടപ്പടിയിൽ എത്തിയപ്പോൾ അശ്വിൻ കോളേജിൽ എന്തോ ആവശ്യത്തിനുപോയ സമയത്ത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ ബിസിനസുകാരൻ കോളേജിലെ ജീവനക്കാരനോട് വിവരം പറഞ്ഞു. ക്ഷുഭിതരായ പ്രതികൾ ഇയാളെ ക്രൂരമായി മർദ്ദിക്കുകയും റോഡരികിൽ ഉപേക്ഷിച്ച് കാറുമായി രക്ഷപ്പെടുകയുമായിരുന്നു. അശ്വിനെയാണ് കോട്ടപ്പടി പൊലീസ് ആദ്യം പിടികൂടിയത്.

രക്ഷപെട്ടവരിലൊരാൾക്കൊപ്പം സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യ അറസ്റ്റിലാകുന്നത്.കൂടെയുണ്ടായിരുന്ന ഷിഹാബ് ബൈക്കിൽ രക്ഷപെട്ടു. കാർ പിന്നീട് മൂവാറ്റുപുഴയിൽ നിന്ന് കണ്ടെടുത്തു.കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്കർ, രഘുനാഥ്, മുഹമ്മദ്, നിഷാന്ത്, പരീത്, ആസാദ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയായ മുഹമ്മദ് യാസിന് മെഡിക്കൽ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends