Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..

'മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ളവർ രാജ്യാന്തര സ്വർണക്കടത്തിന് അറസ്റ്റിൽ. വീട്ടുമുറ്റത്തെ സ്മൃതിമണ്ഡപത്തിലുറങ്ങുന്ന പ്രിയസഖാവേ, കാലം സാക്ഷ്യം പറയുന്നു നമ്മളാണു ശരി. നമ്മുടെ സഹനങ്ങളും സമരങ്ങളുമായിരുന്നു സത്യം...' ആർ എം പി നോതാവ് കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ്

31 OCTOBER 2020 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍... 14 ദിവസത്തേക്കാണ് റിമാൻഡ് .. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.... അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയില്ല...

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി

കൊല്ലത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം... രണ്ട് മരണം...

മയക്കുമരുന്ന് കേസിൽ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതിന് പിന്നാലെ കോടിയേരി ബാലകൃഷ്‌ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്ത് നിന്ന് മാറി നിൽക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആർ എം പി നോതാവ് കെ കെ രമയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ബിനീഷ് കോടിയേരിയുടെ പ്രവർത്തികൾക്ക് മൗനാനുവാദം നൽകുന്ന പിതാവായ കോടിയേരി ബാലകൃഷ്‌ണന് പൊതുരംഗത്ത് തുടരാൻ അർഹതയില്ല എന്നാണ് രമ വ്യക്തമാക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ കളളക്കടത്ത് കേസിൽഅറസ്റ്റിലാവുമ്പോൾ സെക്രട്ടറിയുടെ കുടുംബ കാര്യമെന്ന് വിധിയെഴുതുന്ന നേതാക്കളുടെയും ന്യായീകരണക്കാരുടെയും നിലപാടിൽ വെറുങ്ങലിച്ചു പോവുന്നുണ്ട് നൂറുകണക്കിന് രക്തസാക്ഷികളുടെ പിന്മുറകൾ. അവരെ പെറ്റ നാടുകൾ അവരുടെ ജീവത്യാഗങ്ങളിൽ അനാഥമാക്കപ്പെട്ട കുടുംബങ്ങൾഅവരെറിഞ്ഞുടച്ച സ്വകാര്യ ജീവിതത്തിന്റെ വിലയാണ് നിങ്ങൾ വിരാജിക്കുന്ന അധികാരത്തിന്റെയും സുഖലോലുപതയുടേയും മണിമേടകൾ എന്ന വസ്തുത പോലും ഈ നേതൃത്വം മറന്നതായി നടിക്കുകയാണ്.സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന്റെ മേൽവിലാസം മുൻനിർത്തി തന്നെയാണ് മകൻ ബിസിനസ് രംഗത്തെ വൻകിടക്കാരുമായി ബന്ധങ്ങൾ സൃഷ്ടിച്ചതും വികസിപ്പിച്ചതും.

ക്രിമിനൽ പശ്ചാത്തലമുള്ള എത്ര വിവാദ വിഷയങ്ങളിൽ വളരെ ചെറിയ പ്രായത്തിൽ ഈ പേര് കേരളം കേട്ടതാണ്? അവ പലതും അണിയറയിൽ ഒത്തുതീരുകയോ മാഞ്ഞു പോവുകയോ ചെയ്തതും കേരളം കണ്ടതാണ്. അന്നൊന്നും തിരുത്താൻ തയ്യാറാവാത്തവർ ഇന്ന് ഞങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഒഴിഞ്ഞു മാറുന്നത് സാമാന്യബുദ്ധിയുള്ളവർക്ക് നേരെയുള്ള വെല്ലുവിളിയാണ്.പാർട്ടിക്കുവേണ്ടി കുടുംബജീവിതം വേണ്ടെന്നു വച്ച ഗൗരിയമ്മയെ പുറംതള്ളാൻ മടി കാണിക്കാതിരുന്ന പാർട്ടി നേതൃത്വത്തിന് ഇപ്പോൾ കുടുംബവും പാർട്ടിയും രണ്ടാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെടുന്നത്. തലമുറകളുടെ ബുദ്ധിയും ആരോഗ്യവും കാര്‍ന്നുതിന്നുന്ന ക്രൂരമായ മനുഷ്യത്വ വിരുദ്ധതയുടേയും ലാഭേച്ഛയുടെയും കച്ചവട ബന്ധങ്ങളിലേക്ക് മകൻ അപനയിക്കപ്പെടുമ്പോൾ അതിന് മൗനാനുവാദം നൽകുന്ന ഒരു പിതാവിന് പൊതുരംഗത്ത് തുടരാൻ എന്തർഹതയാണുള്ളത്?

കോടിയേരി ബാലകൃഷ്ണൻ CPM സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയും പൊതുരംഗത്തു നിന്നും മാറി നിൽക്കുകയും ചെയ്യണം. ഈ ആത്മവഞ്ചനയിൽ നിസഹായരായി പോവുന്നുണ്ടാവും ലക്ഷക്കണക്കായ പാർട്ടി പ്രവർത്തകർ. കാരണം നിസ്വാർത്ഥരായ അവർക്കൊന്നും പൊതുജീവിതവും വ്യക്തി ജീവിതവും രണ്ടായിരുന്നില്ല. അങ്ങനെയൊരച്ഛന്റ മകളായതുകൊണ്ട്, അങ്ങനെയൊരു സഖാവിന്റെ പങ്കാളിയായിരുന്നതു കൊണ്ട്, അത്തരം മനുഷ്യർക്കിടയിൽ ജീവിക്കുന്നതു കൊണ്ട്,പാർട്ടിക്കുളളിൽ ഇപ്പോഴും വീർപ്പുമുട്ടിക്കഴിയുന്ന ആ സഖാക്കളുടെ നോവ് തിരിച്ചറിയാനാവുന്നുണ്ട്. സ്വന്തം ചോരയും വിയർപ്പും ആയുസും ഈ നേതൃ - മാടമ്പിമാർക്ക് ചൂഷണത്തിനായി വിട്ടുകൊടുക്കണോ എന്നവർ ആലോചിക്കണം.വിജയൻ മാഷ് അടക്കമുള്ളവർ പാർട്ടിയുടെ പോക്ക് എങ്ങോട്ട് എന്ന് ചൂണ്ടിക്കാട്ടിയതിനാണ് അനഭിമതരായത്.

ഒഞ്ചിയത്തിന്റെ ജനതയ്ക്ക് ചെങ്കൊടിയേന്തി പാർട്ടി വിട്ട് പുറത്തേക്ക് ഇറങ്ങേണ്ടി വന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ ഘട്ടത്തിലെന്ന പോലെ നിരവധി സഖാക്കൾക്ക് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.കേരളത്തെ രാജ്യാന്തര കുത്തകകൾക്ക് തീറെഴുതുന്ന കൺസൾട്ടൻസികളും കരാറുകളും. സാധാരണ മനുഷ്യരെ ചോരയിൽ മുക്കി കൊല്ലുകയും പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചിന്തിയവരടക്കമുള്ള കൊടും ക്രിമിനലുകളെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കമുള്ളവർ രാജ്യാന്തര സ്വർണക്കടത്തിന് അറസ്റ്റിൽ. വീട്ടുമുറ്റത്തെ സ്മൃതിമണ്ഡപത്തിലുറങ്ങുന്ന പ്രിയസഖാവേ, കാലം സാക്ഷ്യം പറയുന്നു നമ്മളാണു ശരി. നമ്മുടെ സഹനങ്ങളും സമരങ്ങളുമായിരുന്നു സത്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍... 14 ദിവസത്തേക്കാണ് റിമാൻഡ് .. പൂജപ്പുര ജില്ലാ ജയിലേക്ക് മാറ്റും.... അതിജീവിതയെ അപമാനിച്ചതായി പൊലീസ് ഹാജരാക്കിയ ദൃശ്യങ്ങൾ അടങ്ങിയ രേഖകൾ അവഗണിക്കാൻ കഴിയി...  (1 minute ago)

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി  (3 hours ago)

മകന്റെ മുന്നിലൂടെ രാഹുൽ ഈശ്വറെ വലിച്ചിഴച്ചു..കെട്ടിപിടിച്ച് മകൻ ,വീട്ടിൽ തെളിവെടുപ്പ്..! എല്ലാം കണ്ട് നിന്ന് ദീപ..റിമാൻഡിൽ..?  (3 hours ago)

ഞാൻ അച്ഛനെ കൊന്നു സാറെ.... കസ്റ്റഡിയിൽ നിലവിളിച്ച് മകന്‍ അച്ഛന്റെ തലയ്ക്ക് 15 വെട്ട് തലച്ചോർ ചിതറി..!അമ്മയെയും വെട്ടി  (4 hours ago)

ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടം.  (4 hours ago)

രാഹുൽ ഈശ്വറിന് വേണ്ടി ശാസ്തമംഗലം അജിത് ഇറങ്ങി..! ഉടൻ ജാമ്യം..! ദീപ രാഹുൽ ഈശ്വർ ഇറങ്ങി കളിച്ചു..! പിന്നേ സംഭവിച്ചത്  (4 hours ago)

ബോംബ് സ്ക്വാഡ് പരിശോധന നടത്തി....  (5 hours ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കിയശേഷം  (5 hours ago)

പച്ചക്കറിയുടെ വില കുതിക്കുന്നു  (5 hours ago)

കേരളത്തെ ഒരു വില്പനചരക്കാക്കിയ മുൻധനമന്ത്രി...  (6 hours ago)

നിഫ്റ്റി 26,300ന് മുകളിൽ ....  (6 hours ago)

പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധ്യത  (6 hours ago)

സമനിലയുമായി സ്​പെയിനിൽ റയൽ മഡ്രിഡ്  (6 hours ago)

ഹോങ്കോങ്ങിലെ ബഹുനില കെട്ടിടങ്ങളിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 146 ആയി ...  (7 hours ago)

Malayali Vartha Recommends