Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

'കേരളത്തിലെ ഭരണത്തിന്റെ തണലിലായതിനാല്‍ സംസ്ഥാന പാർട്ടിയുടെയും സർക്കാരിൻ്റെയും എല്ലാ കൊള്ളരുതായ്മകളേയും പിന്തുണക്കേണ്ട ഗതികേടാണ് സിപിഎം കേന്ദ്ര കമ്മറ്റിക്ക്...' തുറന്നടിച്ച് മുരളീധരൻ

31 OCTOBER 2020 01:54 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഭരണത്തിന്റെ തണലിലായതിനാല്‍ സംസ്ഥാന പാർട്ടിയുടെയും സർക്കാരിൻ്റെയും എല്ലാ കൊള്ളരുതായ്മകളേയും പിന്തുണക്കേണ്ട ഗതികേടാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രംഗത്ത്. 'ശിവശങ്കറിന്റെ അറസ്റ്റിന് സര്‍ക്കാരുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മും സി.പി.ഐയും പറയുന്നത്.ബിനീഷിന്റെ അറസ്റ്റിന് കോടിയേരി ബാലകൃഷ്ണനുമായി ബന്ധമില്ലെന്നും സി.പി.എം. പറഞ്ഞുകൊണ്ടിരിക്കുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനും ബന്ധമില്ലെങ്കില്‍ എങ്ങനെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന പിഴവില്ലാത്ത അന്വേഷണത്തെ രാഷ്ട്രീയ വേട്ടയാടല്‍ എന്നു പറയുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കേരളത്തിലെ ഭരണത്തിന്റെ തണലിലായതിനാല്‍ സംസ്ഥാന പാർട്ടിയുടെയും സർക്കാരിൻ്റെയും എല്ലാ കൊള്ളരുതായ്മകളേയും പിന്തുണക്കേണ്ട ഗതികേടാണ് സിപിഎം കേന്ദ്ര കമ്മറ്റിക്ക്.രാജ്യത്ത് അധികാരമുള്ള ഏക സംസ്ഥാനമെന്ന നിലയില്‍ കേരള ഭരണത്തിന്റെ തണലില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കാന്‍ കേന്ദ്രനേതൃത്വത്തിനാവില്ല. അതു കൊണ്ടു തന്നെ കേരളപാർട്ടിയുടെ നിലപാടുകളോട് 'റാൻ മൂളാനേ' യച്ചൂരിക്കും കൂട്ടർക്കും കഴിയൂ.ആ ഗതികേടാണ് ഇപ്പോൾ കേന്ദ്രകമ്മിറ്റി തീരുമാനമായി പുറത്തുവന്നിട്ടുള്ളത്.

പക്ഷേ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിലല്ല ഇപ്പോഴത്തെ പിന്തുണ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കടത്തിലും കള്ളപ്പണക്കേസിലും ജയിലിലാകുമ്പോള്‍ പിന്തുണ നല്‍കുന്നത് വൈരുധ്യാത്മക ഭൗതികവാദത്തിൻ്റെ ഏത് രൂപമാണ് ? അച്ഛന്റെ സ്വാധീനത്തില്‍ മക്കള്‍ മയക്കുമരുന്ന് കച്ചവടത്തിനും കള്ളപ്പണ ഇടപാടിനും തുനിഞ്ഞിറങ്ങുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അതും സാധാരണക്കാരന്റെയും അധ്വാനവർഗത്തിൻ്റെയും പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എമ്മില്‍. ഇങ്ങനെ ലഭിച്ച കൊള്ളമുതലിന്റെ പങ്ക് കേന്ദ്ര കമ്മിറ്റിക്കും കിട്ടിയതു കൊണ്ടാണോ രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു പോലും സി.പി.എം. കേന്ദ്ര കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചത്?

ശിവശങ്കറിന്റെ അറസ്റ്റിന് സര്‍ക്കാരുമായി ബന്ധമില്ലെന്നാണ് സി.പി.എമ്മും സി.പി.ഐയും പറയുന്നത്. ബിനീഷിന്റെ അറസ്റ്റിന് കോടിയേരി ബാലകൃഷ്ണനുമായി ബന്ധമില്ലെന്നും സി.പി.എം. പറഞ്ഞുകൊണ്ടിരിക്കുന്നു. പാര്‍ട്ടിക്കും സര്‍ക്കാരിനും ബന്ധമില്ലെങ്കില്‍ എങ്ങനെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന പിഴവില്ലാത്ത അന്വേഷണത്തെ രാഷ്ട്രീയ വേട്ടയാടല്‍ എന്നു പറയുന്നത്.?

എല്ലാ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും പിന്തുണ നല്‍കുന്നതിലൂടെ ദേശീയ പാര്‍ട്ടിയായ സി.പി.എം സ്വയം കുഴി തോണ്ടുകയാണ്. പിണറായി- കോടിയേരി സംഘത്തിൻ്റെ ചെയ്തികളുടെ വിഴുപ്പ് ചുമക്കണോയെന്ന് സീതാറാം യച്ചൂരിയെപ്പോലൊരു നേതാവ് ചിന്തിക്കണം. ഭിന്നാഭിപ്രായം രേഖപ്പെടുത്താൻ പോലും കഴിയാത്ത വിധം ദുർബലനായോ ജനറൽ സെക്രട്ടറി ?

ഈ സമീപനത്തിലൂടെ കേരളത്തിലെ സാധാരണ പ്രവര്‍ത്തകരുടെ പ്രതീക്ഷയും വിശ്വാസവും തകര്‍ക്കുകയാണ് സി.പി.എം. കേന്ദ്ര നേതൃത്വം. കമ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്നുള്ള ഇത്തരം വ്യതിചലനങ്ങളെക്കുറിച്ചാണ് വി.എസ് അച്യുതാനന്ദൻ മുമ്പ് ആശങ്കപ്പെട്ടിരുന്നത്. ഇന്ന് അനാരോഗ്യം മൂലം തിരുത്തൽ ശബ്ദമാകാൻ അദ്ദേഹത്തിന് കഴിയാതായിരിക്കുന്നു. തിരുത്താൻ കരുത്തില്ലാത്ത കേന്ദ്ര നേതൃത്വം കൂടിയാകുമ്പോൾ കേരളത്തിലെ മാഫിയ സംഘം സിപിഎമ്മിനെ പൂർണമായി വിഴുങ്ങുകയാണ്. പാർട്ടി പ്ലീനങ്ങളിലൂടെ നൽകിയ വ്യക്തി ജീവിതത്തെയും സ്വത്തുസമ്പാദനത്തെയുമെല്ലാം കുറിച്ചുള്ള ഉപദേശങ്ങൾ ചെങ്കൊടിയേന്തുന്ന സാധാരണ പ്രവർത്തകനെ നോക്കി പല്ലിളിക്കുന്നു !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (1 hour ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (1 hour ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (1 hour ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (2 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (2 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (2 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (3 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (3 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (3 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (3 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (3 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends