ആകെ ഉള്ളത് കേരളം മാത്രം പിണറായിയെ താങ്ങിയാലേ നക്കാപ്പിച്ച വല്ലോം കിട്ടൂ ...യെച്ചൂരി, കാരാട്ടേ നാണമില്ലേ..

സിപിഎം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയ്ക്കും പ്രകാശ് കാരാട്ടിനും ഇത്തരത്തില്‍ നാക്കും നട്ടെല്ലും വളഞ്ഞുപോയല്ലോ. കേരളത്തില്‍ പാര്‍ട്ടിയുടെ മാനം നഷ്ടപ്പെടുത്തിയ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മക്കളായ ബിനീഷ് -ബിനോയ് കോടിയേരിമാര്‍ക്കു കൊടുത്തുപോലും, കേന്ദ്ര കമ്മിറ്റി ക്ലീന്‍ ചിട്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനും സ്വപ്നാ സുരേഷും രണ്ടുമൂന്നു മന്ത്രിമാരും മുഖ്യമന്ത്രി പിണറായി വിജയന്റെ തണലില്‍ നടത്തിയ കൊള്ള കുംഭകോണങ്ങളെയും കേന്ദ്ര കമ്മിറ്റി ന്യായീകരിച്ചിരിക്കുന്നു.
സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും വൃന്ദ കാരാട്ടിനും ഡല്‍ഹിയില്‍ കഞ്ഞിയും വെള്ളവും കുടിച്ചുപോകണമെങ്കില്‍ കേരളത്തില്‍ നിന്നു ലെവി എന്ന പേരില്‍ നക്കാപ്പിച്ച കിട്ടണം. വലിച്ചു തള്ളുന്ന സിഗരട്ടു മുതല്‍ മുടി വെട്ടാനുള്ള കാശുവരെ കിട്ടാന്‍ കേരളത്തിലെ പാര്‍ട്ടി വേണം.
പശ്ചിമ ബംഗാളിലും തൃപുരയിലും സിപിഎം കുഴിമാന്തി അടക്കം ചെയ്യപ്പെട്ടതോടെ അവിടെനിന്നുള്ള പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി അംഗങ്ങള്‍ക്കുള്ള വണ്ടിക്കൂലിയും വഴിച്ചെലവുംവരെ കേരള ഘടകം നല്‍കേണ്ട ഗതികേടാണിപ്പോള്‍.
കേരളത്തിലെ തമ്പ്രാക്കന്‍മാരുടെ അടിയാന്‍മാരായി ഡല്‍ഹിയില്‍ കഴിയുന്ന കേന്ദ്ര നേതാക്കള്‍ക്ക് കേരളത്തിലെ സിപിഎം ഘടകം എന്തൊക്കെ വൃത്തികേടു കാണിച്ചാലും ന്യായീകരിച്ചേ പറ്റൂ. ഇന്നലെ നടന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അതാണ് സംഭവിച്ചത്. മയക്കുമരുന്ന്, കള്ളക്കടത്ത്, തട്ടിപ്പുപരമ്പരകള്‍ നടത്തി അഴിക്കുള്ളിലായ ബിനീഷ് കോടിയേരിക്കും കിട്ടി കേന്ദ്കമ്മിറ്റിയുടെ ക്ലീന്‍ ചിട്ട്. മക്കള്‍ കട്ടുമുടിച്ചാലും കള്ളക്കടത്ത് നടത്തിയാലും പെണ്ണുപിടിച്ച് അവിഹിത ഗര്‍ഭം സ്ഥാപിച്ചാലും അച്ഛന്‍ എന്തു പിഴച്ചു എന്നാണ് കേന്ദ്രകമ്മിറ്റി ഇന്ന് പറഞ്ഞുവച്ചത്. അച്ഛന്റെ തണലിലും മുഖ്യമന്ത്രിയും അറിവിലും പാര്‍ട്ടിയെയും ഭരണത്തെയും വിറ്റുതുലച്ചാല്‍ അതൊന്നും നേതൃത്വത്തിനു വിഷയമല്ലപോലും. ഈര്‍ക്കില്‍ പാര്‍ട്ടി പോലും ഇത്തരം പകല്‍ക്കൊള്ളയെ വെച്ചുപൊറുപ്പിക്കില്ലെന്നിരിക്കെ, സിപിഎം കേന്ദ്രനേതൃത്വം ഇതിനെയെല്ലാം നീതീകരിക്കുന്നത് മഹാകഷ്ടം.
നോക്കണേ സിപിഎം പോലൊരു കേഡര്‍ പാര്‍ട്ടിക്കുണ്ടാക്കിയ ഗതികേട്. പാര്‍ട്ടി നേതാവും മന്ത്രിയും എന്ത്ര വലിയ പുലിയും പുങ്കവനുമാകട്ടെ പ്രവര്‍ത്തനത്തില്‍ വീഴ്ചയോ പാര്‍ട്ടിക്ക് മാനക്കേടോ ഉണ്ടാക്കിയതോ ആയിക്കണ്ടാല്‍ മുഖം നോക്കാതെ ശിക്ഷണ നടപടിയെടുത്തിരുന്ന കാലം ഈ പാര്‍ട്ടിയിലുണ്ട്. ചരിത്രം പരിശോധിച്ചാല്‍ സാക്ഷാല്‍ ഇഎംഎസിനോടും ജ്യോതി ബാസുവിനോടും ഹര്‍കിഷന്‍സിംഗ് സുര്‍ജിതിനോടും എകെ ഗോപാലനോടും സോമനാഥ് ചാറ്റര്‍ജിയോടും വരെ നിസാര കാര്യങ്ങല്‍ക്കു വിശദീകരണം എഴുതി വാങ്ങിക്കുകയും ശിക്ഷണ നടപടി സ്വീകരിക്കുകയും ചെയ്ത പാര്‍ട്ടിയാണിത്.
മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെയും കെആര്‍ ഗൗരിയമ്മയെയും എംവി രാഘവനെയും വരെ സൈദ്ധാന്തിക കാരണങ്ങളുടെ പേരില്‍ പുറത്താക്കിയ പാര്‍ട്ടിയാണിത്. അവരൊന്നും കട്ടിട്ടോ കവര്‍ച്ച നടത്തിയിട്ടോ ഒന്നുമല്ല പുറത്താക്കപ്പെട്ടതെന്നോര്‍്ക്കണം. കേരള ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്ത മഹാനാറ്റം സിപിഎം വരുത്തിവച്ചിരിക്കെ ആ നാറ്റത്തെ കാരാട്ടും യെച്ചൂരിയും കുന്തിരിക്കം പുകച്ചും മുഖം മൂടി വെച്ചും മറച്ചുപിടിക്കാന്‍ നോക്കുന്നു.
22 സംസ്ഥാനങ്ങളില്‍ നിന്നായി 76 ദേശീയ നേതാക്കള്‍ ഉള്‍പ്പെട്ട കേന്ദ്രകമ്മിറ്റിയില്‍ ഒരാള്‍പോലും കേരളത്തിലെ പാര്‍ട്ടി ഘടകത്തിന്റെനെറികെട്ട പോക്കിനെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടില്ല. കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ജയിലിലാവുകയും ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചെയ്യുകയും ചെയ്തിട്ടും കേന്ദ്രകമ്മിറ്റിക്ക് യാതൊരു ഉളിപ്പുമില്ലപോലും. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള ആറ് അംഗങ്ങള്‍ ഒരു കുടുംബത്തില്‍ നിന്നുള്ള അടുത്ത ബന്ധുക്കളും ബിനീഷ് ബിനോയി
കോടിയേരിമക്കളുടെ ചിറ്റപ്പന്‍മാരും ചിറ്റമ്മമാരുമൊക്കെയാണെന്ന് ഈ കേരളത്തിലെ അടിമ അണികള്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല. അവര്‍ ഒരുമിച്ചുനിന്നാല്‍ പയ്യനെ ഏതു ഊരക്കുടുക്കില്‍നിന്നും രക്ഷിച്ചുകൊണ്ടുപോരുമെന്ന് മനലിലാക്കാനുള്ള ബുദ്ധിയും ഇവര്‍ക്കില്ലപോലും.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ രാഷ്ട്രീയവിവാദങ്ങളിലും സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചാണ് സിപിഎം കേന്ദ്ര കമ്മിറ്റി കൂടിച്ചേര്‍ന്നത്. ബംഗാളിലെ പുപ്പിലുകളും തൃപുരയിലെ അവശിഷ്ടങ്ങളുമൊക്കെ വായില്‍ വെള്ളമൊഴിച്ച് വായ് മൂടിക്കെട്ടി വെച്ച് ഉറക്കം നടച്ച് സൂം യോഗത്തിലിരുന്നു.
കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. കേരളത്തിലും ബംഗാളിലും ആസാമിലും തമിഴ് നാട്ടിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്തു തന്ത്രവും മന്ത്രവും അടവും പയറ്റണമെന്നുകൂടി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തിരുന്നു. കേരളത്തില്‍ ഒഴികെ കോണ്‍ഗ്രസിന്റെ കൈ പിടിച്ച് എങ്ങനെയും പയറ്റിനോക്കാമെന്ന് ഒരുളിപ്പുമില്ലാത്ത സിപിഎം നേതൃത്വം തീരുമാനിച്ചിരിക്കുന്നു. ആളും അര്‍ഥവുമില്ലാത്ത ബംഗാള്‍, ആസാം, തമിഴ് നാട് ഘടകങ്ങള്‍ ഇലക്ഷനില്‍ ആരോട്, എന്ത് തന്ത്രം സ്വീകരിക്കാനാണ് സിപിഎം ചര്‍ച്ച നടത്തുന്നതെന്ന് മനസിലാകുന്നില്ല.
കേരളത്തില്‍ മന്ത്രിമാരും സിപിഎമ്മിലെ പല വീരന്‍മാരും അകത്താകാനിരിക്കെ കാരാട്ടും യെച്ചൂരിയും കിങ്കരന്‍മാരും അവര്‍ക്കും കൊടുക്കും ക്ലീന്‍ ചിട്ട്.വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍.
"
https://www.facebook.com/Malayalivartha
























