ഇനി ഓണാക്കണം... വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രവര്‍ത്തനഹിതമെന്ന് റിപ്പോര്‍ട്ട്; അന്വേഷണം നീളുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നു

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ ഭരണതലത്തിലുള്ള ഉന്നതന് വളരെ വേണ്ടപ്പെട്ട ഒരാളുടെ കൈയിലാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ ഐഎം.ഇ ഐ നമ്പര്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയതോടെയാണ് ഫോണ്‍ പ്രവര്‍ത്തനരഹിതമായത്.
ഐ ഫോണ്‍ ആരുടെ കൈയിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമറിയാം.
യൂണിടാക് വിതരണം ചെയ്ത ഒരു ഫോണ്‍കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇത് ഞാന്‍ പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ചെന്നിത്തല ഇങ്ങനെ പറഞ്ഞത് ചുണ്ടിലൊളിപ്പിച്ച ഒരു ചിരിയുമായാണ്.
കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വര്‍ണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്‌ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം സന്തോഷ് ഈപ്പനാണ് ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ചെന്നിത്തല അക്കാര്യം കൈയോടെ നിഷേധിച്ചു. അതോടെ കോടിയേരി ഇടപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കോടിയേരിയുടെ പി.എ ആയിരുന്ന ഇപ്പോഴത്തെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്റെ ഫോട്ടോ താന്‍ പുറത്ത് കാണിച്ചപ്പോഴാണ് അത് നിര്‍ത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
ഫോണ്‍ ആര്‍ക്കെല്ലാം ലഭിച്ചുവെന്നു അന്വേഷിക്കണമെന്ന് ചെന്നിത്തല ഡിജിപിക്ക് എഴുതികൊടുത്തിട്ടും ഒരു നടപടി എടുത്തില്ല. തനിക്കെതിരായ ആരോപണം ഉന്നയിച്ച ആള്‍ക്ക് നോട്ടീസ് നല്‍കിയിട്ട് അതിന് മറുപടി ലഭിച്ചിട്ടില്ല. മാനനഷ്ട കേസുമായി മുന്നോട്ടുപോകുകയാണ് പ്രതിപക്ഷ നേതാവ്.
ഇ.എം.എസും പി.കൃഷ്ണപിള്ളയും ഇരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി ഇരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ നാണം കെട്ടത് കേരളത്തിലെ സിപിഎം ആണ്.
ഇത്രയും വലിയ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് ഒരു എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കുന്നില്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ അധോലോകങ്ങളുടെയും, കള്ളക്കടത്തുകാരുടെയും, മനുഷ്യക്കടത്തുകാരുടെയും ഏജന്റുമാരായി മാറിയിരിക്കുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാരില്‍ സമ്മാനം നല്‍കുന്നതും വാങ്ങുന്നതും പതിവായി മാറിയിരിക്കുകയാണ്. മന്ത്രിമാരും മുഖ്യമന്ത്രിയുമൊക്കെ അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന സമ്മാനങ്ങള്‍ വാങ്ങാറുണ്ട്. സാധാരണ ഗതിയില്‍ ഇത്തരം സമ്മാനങ്ങളൊന്നും യാതൊരു വിവാദവും ഉണ്ടാക്കാറില്ല. സമ്മാനം കൊടുക്കുന്നവരും വാങ്ങുന്നവരും അക്കാര്യം പുറത്തു പറയാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
2019 ഡിസംബര്‍ 2 ന് നടന്ന യുഎ ഇ ദിനാഘോഷത്തിലാണ് അഞ്ച് ഐ ഫോണുകള്‍ വിതരണം ചെയ്തത്.ലക്കി ഡ്രോയിലെ ആദ്യത്തെ അഞ്ച് വിജയികള്‍ക്കാണ് ഫോണ്‍ വിതരണം ചെയ്തത്. ഇതില്‍ ഒരാള്‍ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസറാണ്. ചെന്നിത്തലയുടെ സ്റ്റാഫില്‍ ഉള്ള ഒരാള്‍ക്കും ഫോണ്‍ കിട്ടി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചെന്നിത്തല പോലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷിക്കാനാവില്ലെന്നായിരുന്നു അവരുടെ നിലപാട്. അതിന് പിന്നിലെ പ്രധാന കാരണം ഇതില്‍ ഒരു ഫോണ്‍ ഉന്നതന്റെ കൈയിലാണ് എന്നതായിരുന്നു.ചെന്നിത്തലയുടെ പരാതി കിട്ടിയപ്പോള്‍ പോലീസിന്റെ രഹസ്യാനേഷണ വിഭാഗം ഒരന്വേഷണം നടത്തിയിരുന്നു. അപ്പോഴാണ് ഫോണുകളുടെ യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിഞ്ഞത്. അതോടെ പോലീസ് തടിയൂരി എന്നു തന്നെ പറയാം. തങ്ങളെ പ്രതിസന്ധിയില്‍ ആക്കരുതേ എന്ന് ഒരു ഉന്നത പോലീസുദ്യോഗസ്ഥന്‍ ചെന്നിത്തലയെ അറിയിച്ചെന്നാണ് പോലീസ് ആസ്ഥാനത്തെ രഹസ്യ വിവരം.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഐ ഫോണ്‍ കിട്ടിയ മന്ത്രിമാരും കേരളത്തിലുണ്ട്. സമ്മാനം വാങ്ങിയ മന്ത്രിമാരൊക്കെ ടെല്‍ഷന്റെ മുള്‍ മുനയിലാണ്. ഇതില്‍ ചിലര്‍ സമ്മാനം കിട്ടിയ ഫോണുകള്‍ സ്വിച്ചോഫ് ചെയ്തുകഴിഞ്ഞു. ഫോണുകള്‍ വാങ്ങി മക്കള്‍ക്ക് നല്‍കിയവര്‍ അതെല്ലാം ഓഫാക്കി ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതായാലും വലിയ പ്രതിസന്ധിയിലാണ് സര്‍ക്കാരിലെ സമ്മാനംവാങ്ങികള്‍.
"
https://www.facebook.com/Malayalivartha
























