നിര്‍ണായക ദിവസങ്ങള്‍... തദ്ദേശ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞടുപ്പിലും ഇടതു മുന്നണിക്ക് വരാനിരിക്കുന്നത് കൊടിയ ദുരന്തമെന്ന് രഹസ്യാന്വേഷണ വിഭാഗം; പ്രതീക്ഷകള്‍ പൂത്തുലയുമ്പോള്‍

കേരളം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മോശപ്പെട്ടതും അഴിമതി നിറഞ്ഞതുമായ ഒരു ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേന്ദ്ര രഹസ്യാനേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഒത്തു പിടിച്ചാല്‍ പത്തില്‍ കുറയാത്ത സീറ്റുകളില്‍ ജയിക്കാന്‍ കഴിയുമെന്നും ബി ജെ പി വിലയിരുത്തുന്നു. അതിനായി പാര്‍ട്ടിക്ക് പുറത്തുള്ള പ്രമുഖരെ കൂടി അണി നിരത്താനുള്ള ശ്രമത്തിലാണ് ബി ജെ പി.
ഏതായാലും വരുന്ന മേയില്‍ തന്റെ തട്ടകം കണ്ണൂരിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് പിണറായി. പ്രതിപക്ഷ നേതൃ സ്ഥാനം പോലും അദ്ദേഹത്തിന് കിട്ടുമോ എന്നതില്‍ സംശയമുണ്ട്. കേരളത്തില്‍ സിപിഎം ഇല്ലാതാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടി വരും. ബേബി ഇക്കാര്യം തുറന്നു പറഞ്ഞു. വി എസിനെ വെട്ടി നിരത്തിയതിന്റെ ഫലമായും ഇതിനെ കാണുന്ന സി പി എമ്മുകള്‍ നിരവധിയാണ്.
സര്‍ക്കാരിനും സി.പി.എമ്മിനും നെഞ്ചിടിക്കുണ്ടാക്കുന്ന വാര്‍ത്തകളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിലൂടെ പല പ്രബലന്‍മാരും വലയിലാവുമെന്നാണ് യു.ഡി.എഫും ബി.ജെ.പി.യും കണക്കുകൂട്ടുന്നത്. ഇടതുപക്ഷസര്‍ക്കാരുകളില്‍ സ്ഥിരം സാന്നിധ്യമായ ഒരാളാണ് ഇനി പിടിയിലാവാനുള്ളത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായ ഒരാള്‍കൂടി കേന്ദ്രഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രണ്ടാമന്‍ കൂടി പാടിയിലാകുമ്പോള്‍ ചിത്രം മുഖ്യമന്ത്രിയിലേക്ക് തിരിയുമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ കരുതുന്നു. .
യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിക്ക് ശിവശങ്കറിനെ വിശ്വാസമില്ലാ തരു കൊണ്ടാണ് രണ്ടാമനായ സി.എം രവീന്ദ്രനെ രഹസ്യഓപ്പറേഷന് നിയാഗിച്ചതെന്ന് പ്രതിപക്ഷം കരുതുന്നു. ശിവശങ്കറിന് അറിയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ രവീന്ദ്രന് അറിയാം. അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും പിണറായിയുടെ ഓഫീസിലെ സി.എം. ആയിരുന്നു.
കരാറിലും കണ്‍സല്‍ട്ടന്‍സിയിലും ശിവശങ്കറിനൊപ്പംനിന്ന് അദ്ദേഹം അഴിമതിക്ക് നേതൃത്വം നല്‍കിയതായി പ്രതിപക്ഷം കരുതുന്നു.മുഖ്യമന്ത്രിയുടെ ഈ പേഴ്‌സണല്‍ സ്റ്റാഫിനോട് കളിച്ചാല്‍ കളി മയ്യത്താകുമെന്ന അവസ്ഥ വരെ ഉണ്ടായിരുന്നു.
സാമ്പത്തിക ഇടപാടുകളുടെ ഉള്ളറകള്‍ തേടുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇക്കാര്യത്തെകുറിച്ച് വിവരമുണ്ട്. ശിവശങ്കറിനോട് ഇക്കാര്യം അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അന്വേഷണ പരിധിയിലുള്ള വിഷയങ്ങളില്‍ ഈ ഉദ്യോഗസ്ഥന്റെ പങ്ക് വ്യക്തമായി നിര്‍ണയിക്കാനാവാത്തതാണ് ഇദ്ദേഹത്തെ ഇതുവരെ ചോദ്യം ചെയ്യാത്തതിന് കാരണം. ശിവശങ്കര്‍ നിവ്യത്തിയില്ലാതാകുമ്പോള്‍ അതെല്ലാം തുറന്നു പറയുമെന്ന് ഏജന്‍സികള്‍ കരുതുന്നു. അത്തരത്തില്‍ തുറന്നു പറയുന്നതോടെ സി. എമ്മിനെ വലയിലാക്കാമെന്ന് ഏജന്‍സികള്‍ കരുതുന്നു. യഥാര്‍ത്ഥത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ശിവശങ്കതിനെക്കാള്‍ താത്പര്യം സി. എമിനോടാണ്
യൂണിടാക് നല്‍കിയ ഐഫോണുകളില്‍ ഒന്നിന്റെ ഉടമയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരുലക്ഷത്തിലധികം വിലയുള്ള ഐഫോണ്‍ ആണിത്. ഇതിനെക്കാള്‍ വിലകുറഞ്ഞ ഐഫോണാണ് എം. ശിവശങ്കറിന് നല്‍കിയത്. ശിവശങ്കറിനെക്കാള്‍ പ്രധാനപ്പെട്ട ആ 'വി.ഐ.പി.' പുറത്തുവരുന്നതോടെ സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നെഞ്ചിടിപ്പ് കൂടുമെന്നാണ് ബി.ജെ.പി. യു.ഡി.എഫ്. നേതാക്കളുടെ വാദം.
അന്വേഷണ ഏജന്‍സിയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിമാത്രം മറികടക്കാനാവുന്ന പ്രതിസന്ധിയല്ല സര്‍ക്കാരിനുള്ളതെന്ന തിരിച്ചറിവ് എല്‍.ഡി.എഫിനുമുണ്ട്.എങ്കിലും അവര്‍ അക്കാര്യം പറഞ്ഞു കൊണ്ടേയിരിക്കും. കാരണം അതു മാത്രമാണ് സി പി എമ്മിന് മുന്നിലുള്ള ഏകപോം വഴി.കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യാനേഷണ വിഭാഗത്തിന് ലഭിച്ച എല്ലാ വിവരങ്ങള്‍ളും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലുമുണ്ട്. മുമ്പ് നിയമസഭാ തെരഞ്ഞടുപ്പില്‍ 30 സീറ്റെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ ഇപ്പോള്‍ അതും കിട്ടില്ലെന്ന ചിന്തയിലാണ് മുന്നോട്ടു പോകുന്നത്.
അന്വേഷണറിപ്പോര്‍ട്ടുകളിലെ കുറ്റപ്പെടുത്തലുകളാണ് ഇതിനുകാരണം. ഇതുവരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും സര്‍ക്കാരിന് രാഷ്ട്രീയകവചം തീര്‍ക്കാന്‍ സി.പി.എമ്മിനായി. പാര്‍ട്ടി സെക്രട്ടറിയുടെ മകനെയും കേന്ദ്ര ഏജന്‍സികള്‍ കുരുക്കിലാക്കിയതോടെ നേരത്തേയുള്ള ആത്മവീര്യം സി.പി.എമ്മിന് ചോര്‍ന്നു. അന്വേഷണം ഇനി എങ്ങോട്ടുനീങ്ങുമെന്നതില്‍ ഒരുവ്യക്തതയുമില്ലാത്തതിനാല്‍ ന്യായീകരണങ്ങള്‍ കരുലോടെയാണ്. ബിനീഷിനെയും ശിവശങ്കറിനെയും പടിക്ക് പുറത്തുനിര്‍ത്തിയുള്ള പ്രതിരോധം മാത്രമാണ് സി.പി.എം. ഇപ്പോള്‍ നടത്തുന്നത്. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരാളെകൂടി കുടുക്കിയാല്‍ ഈ രാഷ്ട്രീയപ്രതിരോധവും ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍.
ശ്രീമതിയും എളമരം കരീമും ബേബിയുമൊക്കെ നേതൃത്വത്തിനെതിരെ ശബ്ദിച്ചു തുടങ്ങിയതും പിണറായിയെ വല്ലാരെ അലോസരപ്പെടുത്തുന്നുണ്ട്. ഏതായാലും വരുന്ന മേയില്‍ തന്റെ തട്ടകം കണ്ണൂരിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് പിണറായി. പ്രതിപക്ഷ നേതൃ സ്ഥാനം പോലും അദ്ദേഹത്തിന് കിട്ടുമോ എന്നതില്‍ സംശയമുണ്ട്. കേരളത്തില്‍ സിപിഎം ഇല്ലാതാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടി വരും.
എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇടതുമുന്നണി സര്‍ക്കാര്‍. തെരഞ്ഞടുപ്പുകള്‍ ജയിക്കില്ലെന്ന് അറിയാം. അങ്ങനെ സംഭവിച്ചാല്‍ 2021 മേയ് സി പി എമ്മിനെ സംബന്ധിച്ചടത്തോളം ഒരു വാട്ടര്‍ലൂ ആയി മാറും. എല്ലാം തകിടം മറിച്ചത് പണത്തോടുള്ള അതിരുവിട്ട അഭിനിവേശമാണെന്ന് സിപിഎം കണക്കുകൂട്ടുന്നു.
"
https://www.facebook.com/Malayalivartha
























