കൈറ്റ് വിക്ടേഴ്‌സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നാളെ മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍

കൈറ്റ് വിക്ടേഴ്‌സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി നാളെ മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നു . ആദ്യ ആഴ്ചകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ്, അക്കൗണ്ടന്‍സി തുടങ്ങിയ വിഷയങ്ങളുമാണ് സംപ്രേഷണം ചെയ്യുക . തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് വിഷയങ്ങള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു .
സെല്‍ഫി എടുക്കുന്നതിനിടെ ഡാമിലേക്ക് വീണ്.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30നും 10.00നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുക .ക്ലാസുകള്‍ കഴിയുന്ന മുറയ്ക്ക് ക്ലാസും വിഷയവും തിരിച്ച് കാണാവുന്ന വീഡിയോ ഓണ്‍ ഡിമാന്‍ഡ് പ്ലാറ്റ് ഫോമും സജ്ജമാക്കിയിട്ടുണ്ട് .www.firstb ell.kite.kerala.gov.in എന്ന സൈറ്റില്‍ ഇത് ലഭ്യമാണ് . ഇതോടൊപ്പം ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആയ facebook.c om/victerse duchannel ലും www.victers.kite.keral a.gov.in എന്ന സൈറ്റിലും ക്ലാസുകള്‍ ലഭ്യമാണ് . പ്ലസ് വണ്‍ ക്ലാസുകളുടെ പുനഃസംപ്രേഷണം അതത് ദിവസങ്ങളില്‍ രാത്രി 8.30 മുതല്‍ 9.30 വരെ ഉണ്ടായിരിക്കും .
https://www.facebook.com/Malayalivartha
























