കണ്ണൂരില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു... മൃതദേഹം ആശുപത്രിക്ക് സമീപത്തെ പെട്ടിക്കടയുടെ മുന്‍പില്‍ വിറകും ചാക്കും കൊണ്ട് മൂടിയിട്ട നിലയില്‍...

കണ്ണൂരില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു... മൃതദേഹം ആശുപത്രിക്ക് സമീപത്തെ പെട്ടിക്കടയുടെ മുന്‍പില്‍ വിറകും ചാക്കും കൊണ്ട് മൂടിയിട്ട നിലയില്‍... രാജന്‍(50) ആണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിക്കരയില്‍ എത്തിയ രാജന്‍ ഹാര്‍ബറില്‍ ജോലി ചെയ്തു വരികയായിരുന്നു.
ആയിക്കരയില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ആശുപത്രിക്ക് സമീപത്തെ പെട്ടിക്കടയുടെ മുന്‍പില്‍ വിറകും ചാക്കും കൊണ്ട് മൂടിയിട്ട നിലയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























