സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 28 മരണം; 8511 പേര് രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്. 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1512 ആയി.6163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8511 പേര് രോഗമുക്തരായി.
89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 2667 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്ബിളുകളാണ് പരിശോധിച്ചത്.
65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂര്‍ 11 വീതം, കണ്ണൂര്‍ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha






















