ശക്തമായ കൂട് കടുവ എങ്ങനെ തുറന്നു....നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്ബി വളച്ച്

നെയ്യാര്‍ ഡാമിലെ പാര്‍ക്കില്‍ നിന്ന് കടുവ രക്ഷപ്പെട്ടത് കൂടിന്റെ കമ്ബി വളച്ചെന്ന് റിപ്പോര്‍ട്ട്. ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നതില്‍ ഇപ്പോഴും സംശയം തുടരുകയാണ്. ഇത് വിശദമായി പരിശോധിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ മയക്കുവെടിവച്ച് പിടികൂടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷം പാര്‍ക്കില്‍ നിന്ന് തന്നെയാണ് കടുവയെ പിടികൂടിയത്. പിന്നീട് കൂട്ടിലേക്ക് മാറ്റി. നിലവില്‍ കടുവയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പത്തുവയസുള്ള കടുവ ഇന്നലെ ഉച്ചയോടെയാണ് പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്ബി വളച്ച് രക്ഷപ്പെട്ടത്.പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha






















