അസഹിഷ്ണുത, അസ്വസ്തത, ഭീതി, ജീർണ്ണത തുടങ്ങിയ രോഗങ്ങൾ കൊണ്ട് കേരളത്തിലെ സി പി എം ഊർദ്ധശ്വാസം വലിക്കുകയാണ്; മാധ്യമങ്ങൾക്കെതിരായി നിൽപ്പ് സമരം സംഘടിപ്പിച്ച സി.പി.എമ്മിനെതിരെ പരിഹാസവുമായി വി.ഡി.സതീശൻ എം.എൽ.എ

സംസ്ഥാനത്തെ മാധ്യമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സി.പി.എമ്മിനെതിരെ പരിഹാസവമായി കോൺഗ്രസ് എം.എൽ.എ വി.ഡി.സതീശൻ രംഗത്ത്.ഫേസ്ബുക്ക് പേജിലൂടെയാണ് വി.ഡി.സതീശൻ സി.പി.എമ്മിനെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തിയത്. മാധ്യമങ്ങൾക്കെതിരായി ഒരു സംസ്ഥാനം മുഴുവനും നിൽപ്പുസമരം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പാർട്ടി.അസഹിഷ്ണുത, അസ്വസ്തത, ഭീതി, ജീർണ്ണത തുടങ്ങിയ രോഗങ്ങൾ കൊണ്ട് കേരളത്തിലെ സി പി എം ഊർദ്ധശ്വാസം വലിക്കുകയാണെന്ന് വി.ഡി.സതീശൻ പരിഹസിച്ചു.
മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിനെതിരെ സംഘടിതമായ മാധ്യമ ആക്രമണം നടക്കുന്നതായി സി.പി.എം സെക്രട്ടറിയേറ്റ് ആരോപിച്ചിരുന്നു .സർക്കാരിനെതിരായ നുണ പ്രചാരണങ്ങൾക്ക് എതിരായി ജനകീയ കൂട്ടായ്മയിലൂടെ പ്രതിഷേധിക്കുന്നതിനായാണ് കഴിഞ്ഞ ദിവസം എല്ലാ ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചിരുന്നത്.
കേരളത്തില്‍ വാര്‍ത്തകള്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് നല്‍കുന്നതെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇടതുപക്ഷത്തിനെതിരെ രൂപം കൊണ്ട അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഭൂരിപക്ഷ മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തകളുടെ ഓരോ വാക്കിലും തലക്കെട്ടുകളിലും ചിത്രങ്ങളിലും അടിക്കുറിപ്പുകളിലും ഈ രാഷ്ട്രീയ താല്‍പര്യം തെളിഞ്ഞു കാണാമെന്നും വിമര്‍ശിച്ചിരുന്നു.
വി.ഡി.സതീശന്റെ ഫേസ് ബുക്ക് പോസ്റ്റ്
ഇ.ഡി യെ കൈകാര്യം ചെയ്യും. മാധ്യമങ്ങളെ നിലക്ക് നിർത്തും ...... സി പി എം.
മാധ്യമങ്ങൾക്കെതിരായി ഒരു സംസ്ഥാനം മുഴുവൻ നിൽപ്പു സമരം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ പാർട്ടി.
അസഹിഷ്ണുത, അസ്വസ്തത, ഭീതി, ജീർണ്ണത തുടങ്ങിയ രോഗങ്ങൾ കൊണ്ട് കേരളത്തിലെ സി പി എം ഊർദ്ധശ്വാസം വലിക്കുകയാണ്.
https://www.facebook.com/Malayalivartha