ബസിനുള്ളിൽ അപമര്യാദ കണ്ടക്ടർക്ക് 5 വർഷം തടവും കാൽ ലക്ഷം രൂപ പിഴയും

ബസിനുള്ളിൽ ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദ കാട്ടിയ കണ്ടക്ടർക്ക് 5 വർഷം തടവും കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കെ എസ് ആർ റ്റി സി നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടർ വെമ്പായം സ്വദേശി 53 കാരൻ സത്യരാജിനെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2023 ലാണ് സംഭവം നടന്നത്. സ്കൂളിൽ പോകാനായി ബസിൽ കയറിയ 14കാരിയെ ലൈംഗിക ഉദേശ്യത്തോടെ ശരീരത്തിൽ കടന്നു പിടിച്ചുവെന്നാണ് കേസ്. അബദ്ധത്തിലാകാമെന്ന് കരുതി മാറി നിന്ന പെൺകുട്ടിയെ വീണ്ടും സ്പർശിച്ചു.
സ്കൂൾ അധികൃതർ ആര്യനാട് പോലീസിൽ വിവരം നൽകുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ അജിത് പ്രസാദ് ഹാജരായി. "
https://www.facebook.com/Malayalivartha























