ഓലപ്പാമ്ബിനെ കാട്ടി പേടിപ്പിക്കരുത്... വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പി ടി തോമസ് എംഎല്‍എ

ഓലപ്പാമ്ബിനെ കാണിച്ച് പേടിപ്പിക്കേണ്ടെന്നും കള്ളപ്പണ ഇടപാട് പരാതിയില്‍ തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്തും പി ടി തോമസ് എംഎല്‍എ. 2006 മുതല്‍ 2011വരെ ഇടതുപക്ഷം ഭരിക്കുമ്‌ബോള്‍ തന്റെ പേരില്‍ രണ്ടു അന്വേഷണം നടത്തിയെന്നും ആയിരം വിജിലന്‍സ് അന്വേഷണം വന്നാലും ഭയമില്ലെന്നും പി ടി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ പറയുന്നതുപോലെയല്ല, തനിക്ക് ആരുടേയും മുന്നില്‍ തലകുനിക്കേണ്ട കാര്യമില്ലെന്നും പി ടി തോമസ് കൂട്ടിച്ചേര്‍ത്തു.
നിയസമഭയ്ക്ക് അകത്തും പുറത്തും പിണറായി സര്‍ക്കാരിന്റെ ചില ചെയ്തികള്‍ക്ക് എതിരെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തൂക്കിക്കൊന്നാലും ആ നിലപാട് തുടരും. വിജിലന്‍സ് അന്വേഷണത്തെ സ്വാഗം ചെയ്യുന്നു എന്നും തോമസ് പറഞ്ഞു. വിജിലന്‍സ് അന്വേഷണം എന്ന ഓലപ്പാമ്ബ് കാണിച്ച് പേടിപ്പിക്കേണ്ടതില്ലെന്നും പിണറായി വിജയന്റെ കാര്യങ്ങളെ സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം വേണമെന്ന് പരാതി കൊടുക്കുന്ന കാര്യം താന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ് എന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.കള്ളപ്പണ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ നിയമസഭ സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha