ലൈഫ് അഴിമതി സംബന്ധിച്ച് പിണറായി സര്‍ക്കാറിന്റെ വാദം പൊളിഞ്ഞു; സി.ബി.ഐ അന്വേഷണം തടഞ്ഞത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് ഉറപ്പായതായും കെ.സുരേന്ദ്രന്‍

ലൈഫ് മിഷന്‍ ക്രമക്കേട് പുറത്തുവന്നപ്പോള്‍ യു.എ.ഇ കോണ്‍സുലേറ്റും കരാറുകാരും തമ്മിലുള്ള ഇടപാടാണെന്നും സര്‍ക്കാരിന് ഒരു പങ്കുമില്ലെന്നുമാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ വിജിലന്‍സ് പ്രതിയാക്കിയതോടെ വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിയിലെ സര്‍ക്കാരിന്റെ പങ്ക് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിജിലന്‍സ് അന്വേഷണത്തിലും അഴിമതി നടന്നെന്ന് തെളിയുകയും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരിക്കുകയുമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയുടെ വിജിലന്‍സ് കേസെടുത്തിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം തടഞ്ഞത് കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഈ കാര്യം തുറന്ന് സമ്മതിക്കണം. അഴിമതിയുടെ പങ്ക് പറ്റിയതു കൊണ്ടാണ് മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത്. സി.ബി.ഐ എത്തുന്നതിന് മുമ്ബ് ഫയലുകള്‍ ഏറ്റെടുക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.
സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പറയാന്‍ കാരണം ലൈഫ് മിഷന് വന്ന പണം വിദേശത്ത് നിന്നായതു കൊണ്ടാണ്. വിദേശത്ത് നിന്നും എത്ര പണം വന്നെന്ന് സര്‍ക്കാരിന് തന്നെ ധാരണയില്ല. ആ പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയിട്ടുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. അഴിമതി പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയിട്ടും സി.ബി.ഐ വേണ്ടെന്ന് പറയാന്‍ എന്ത് ധാര്‍മ്മികതയാണ് പിണറായി വിജയനുള്ളതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തില്‍ സര്‍ക്കാര്‍ അഴിമതി നടത്താന്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha