തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇനി സ്ഥലം മാറ്റം നല്‍കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവൻമാർക്കുമാണ് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിരിക്കുന്നത്. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
ഡിസംബര്‍ 31ന് മുന്‍പ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന് ആലോചിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന തെരഞ്ഞെടുപ്പിന് പ്രത്യേക ഒരുക്കം ആവശ്യമാണ്. അടുത്ത് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha