അണ്ണന്‍ ഞെട്ടിപ്പോയി... പൊന്നനുജനെ രക്ഷപ്പെടുത്താനായി വക്കീലന്‍മാരുമായി ബെംഗളുരുവില്‍ ചുറ്റിക്കറങ്ങുന്ന ബിനോയ് കോടിയേരിയെ ഞെട്ടിപ്പിച്ച് എന്‍ഫോഴ്‌മെന്റ്; ദേ ജാമ്യം കിട്ടിപ്പോയി ഉടന്‍ വീട്ടിലെത്തുമെന്ന് കണക്ക് കൂട്ടിയ സകലര്‍ക്കും തെറ്റി; നടുവേദനയും ഫലം കണ്ടില്ല; കോടതിയില്‍ ഇടിത്തീയായി ഇഡി മാറിയപ്പോള്‍ ദേ കിടക്കുന്നു ബിനീഷ് കോടിയേരിയും ബിനോയും

സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ് ബിനീഷ് കോടിയേരിയെ സംബന്ധിച്ച് ഉണ്ടായത്. അല്ലെങ്കില്‍ ബെംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്യലിനെത്തി ഒരു ചായയും കുടിച്ച് പോകാമെന്ന് കരുതി പരിവാര സമേതമെത്തിയ ബിനീഷ് കോടിയേരിക്ക് ഈ ഗതി വരുമോ. സിനിമയിലെ കോമഡി കഥാപാത്രങ്ങളെ പോലെ സഹോദരന്‍ രണ്ടുമൂന്ന് വക്കീലന്‍മാരുമായി എല്ലായിടത്തും സീനുണ്ടാക്കുകയാണ്. ഇഡിയുടെ അടുത്ത് ഇതൊന്നും വില പോയില്ലെന്ന് മാത്രം. പണമുള്ളവന് ജയിലില്‍ കിടക്കാന്‍ വയ്യാതാകുമ്പോള്‍ കാണുന്ന പ്രത്യേകതരം അസുഖമായ നടുവേദനയില്‍ ബിനീഷ് പുളഞ്ഞിട്ടും ഇഡി വിട്ടില്ല. ബിനീഷിനെതിരായ ഒന്നൊന്നര തെളിവാണ് ഇഡി കോടതിയില്‍ ഹാജരാക്കിയത്. ഇതോടെ പെട്ടു പോയിരിക്കുകയാണ് ബിനോയിയും വക്കീലന്‍മാരും.
ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. വിവിധ അക്കൗണ്ടുകളിലൂടെ 2012 മുതല്‍ 2019 വരെ ബിനീഷ് കോടിയേരി 5.17 കോടി രൂപ അനൂപിന് കൈമാറിയെന്നും ഇത് ലഹരിമരുന്ന് ഇടപാടിലൂടെ സമാഹരിച്ചതാണെന്നും ഇ.ഡി ഇന്നലെ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ കണക്ക് ബിനീഷ് ആദായനികുതി വകുപ്പിന് നല്‍കിയ കണക്കുമായി ഒത്തുപോകുന്നില്ല.
ഇതിന്റെകൂടി പശ്ചാത്തലത്തില്‍ ലഹരിമരുന്ന് കേസിലെ കള്ളപ്പണ ബിനാമി ഇടപാടുകളില്‍ ബിനീഷിനെ അഞ്ചുദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ബിനീഷ് ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം രണ്ടുദിവസം ചോദ്യം ചെയ്യല്‍ നടന്നില്ല. 10 ദിവസത്തേക്കാണ് ഇ.ഡി കസ്റ്റഡി ആവശ്യപ്പെട്ടതെങ്കിലും ശനിയാഴ്ച വൈകിട്ട് മൂന്നിനകം ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും കടുത്ത ശരീരവേദനയുണ്ടെന്നും 10 തവണ ഛര്‍ദ്ദിച്ചെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു. എന്നാല്‍,? ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ഇ.ഡി കോടതിയില്‍ ഹാജരാക്കി. ഇതും പരിശോധിച്ച ശേഷമാണ് കസ്റ്റഡിയില്‍ വിട്ടത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ബിനീഷിനെ ഹാജരാക്കാന്‍ ഇ.ഡി ശ്രമിച്ചെങ്കിലും നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ബിനീഷിനെ ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ദേഹപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയശേഷമാണ് കോടതിയിലെത്തിച്ചത്. മയക്കുമരുന്ന് കേസന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടത്തിയിരുന്നു. എന്‍.സി.ബി അഭിഭാഷകന്‍ ഇ.ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. കസ്റ്റഡി നീട്ടിചോദിക്കുമെന്നറിയിച്ചതോടെ, എന്‍.സി.ബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.
ലഹരി വ്യാപാരമെന്ന ഞെട്ടിപ്പിക്കുന്ന മൊഴിയാണ് നല്‍കിയിട്ടുള്ളത്. മയക്കുമരുന്ന് കേസിലെ പ്രതികളായ അനൂപ് മുഹമ്മദ്, റിജേഷ് എന്നിവര്‍ ഡയറക്ടര്‍മാരായ റിയാന്‍ഹ, യൂഷ് ഇവന്റ്‌സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതേക്കുറിച്ച് അന്വേഷണം വേണം. ബിനീഷ് കൊക്കെയിന്‍ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ലഹരി വ്യാപാരം നടത്തിയെന്നും കര്‍ണാടക സ്വദേശിയായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ ദുബായില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കടത്തു കേസില്‍ പ്രതിചേര്‍ത്ത അബ്ദുല്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തില്‍ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കള്‍ ബിനീഷ് മറച്ചുവച്ചിട്ടുണ്ട്.
ഇ.ഡി കസ്റ്റഡിയിലുള്ള ബിനീഷിനെ നേരില്‍ കാണണമെന്ന ആവശ്യവുമായി സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ബിനീഷിനെ കാണാന്‍ ഇ.ഡി സമ്മതിക്കുന്നില്ലെന്നും വക്കാലത്ത് ഒപ്പിടുവിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ബിനീഷിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മാധ്യമങ്ങള്‍ വഴി അറിഞ്ഞതായും ബിനോയ് പറഞ്ഞു. പറഞ്ഞിട്ടെന്ന് കാര്യം ഇഡി വിടുന്ന മട്ടില്ല.
"
https://www.facebook.com/Malayalivartha