എനിക്കൊന്നും കാണാന്‍മേല... ബിനീഷ് കോടിയേരിക്ക് ബലം നല്‍കാനായി ബെംഗലുരുവില്‍ എത്തിയ പൊന്നാങ്ങള ബിനോയ് കോടിയേരിക്ക് ഒന്നും കണ്ട് നില്‍ക്കാനാകുന്നില്ല; ബിനീഷിനെ ഇഡി മര്‍ദിച്ചെന്ന് ആവര്‍ത്തിച്ച് ബിനോയ്; ഛര്‍ദിച്ച് അവശനായി നാരങ്ങ മണപ്പിച്ച് വരുന്ന ബിനീഷിന്റെ അവസ്ഥ കണ്ട് അമ്പരന്ന് മലയാളികള്‍

നാട്ടില്‍ എന്ത് പ്രതാപത്തോടെ കഴിഞ്ഞ പിള്ളേരാണ് ഇപ്പോള്‍ ബെംഗളുവില്‍ ക്ഷ, ണ്ണ വരയ്ക്കുന്നത്. ഇവിടെയായിരുന്നെങ്കില്‍ കാണാമായിരുന്നു ക്യൂനിന്ന് സല്യൂട്ടടിച്ചേനെ. അവിടെയൊന്നും ഏല്‍ക്കുന്നില്ല. എന്റെ പേര് പറയാമായിരുന്നില്ലേ എന്ന് വേണ്ടപ്പെട്ടവര്‍ ചോദിച്ചപ്പോള്‍ അത് പറഞ്ഞപ്പോഴാണ് രണ്ടിടി കൂടുതലിടിച്ചെന്നാണ് നാട്ടു വര്‍ത്തമാനം. എന്തായാലും ബിനീഷി കോടിയേരിയുടെ വിഷേശം അറിയാന്‍ കാതോര്‍ത്ത മലയാളികള്‍ക്ക് മുമ്പില്‍ നാരങ്ങയും മണത്തുള്ള ബിനീഷിന്റെ വരവ് ശരിക്കും വിശേഷം തന്നെ. ഛര്‍ദിച്ച് അവശനായെന്നാണ് പറയുന്നത്. പല കാര്യത്തില്‍ ഛര്‍ദില്‍ വരാം. യാത്ര ചെയ്യുമ്പോള്‍, ഭക്ഷണം ശരിയാകാതെ ദഹനക്കേട് വന്നാല്‍, വേണ്ടാത്തിടത്ത് തട്ട് കിട്ടിയാല്‍ തുടങ്ങിയവയുണ്ടായാല്‍ ഛര്‍ദില്‍ വരാം. ഇതില്‍ മൂന്നാമത്തെയാകാനാണ് സാധ്യതയെന്നാണ് പൊന്നാങ്ങള ബിനോയ് കോടിയേരിയും സാക്ഷ്യപ്പെടുത്തുന്നത്. ബിനീഷിനെ ഇഡി മര്‍ദിച്ചെന്ന് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് ബിനോയ്.
കഴിഞ്ഞ 5 ദിവസത്തിനിടെ ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തത് 38 മണിക്കൂറാണ്, ഇന്നലെ രാവിലെ 8.15ന് വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ ഇഡി സോണല്‍ ഓഫിസിലെത്തിച്ചു. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ 2 നിലകള്‍ നടന്നു കയറേണ്ടിവന്ന ബിനീഷ് അവശനിലയിലായിരുന്നു. ക്ഷീണിതനാണോ, ഇഡി ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്നു തലയാട്ടി.
രാവിലത്തെ ഭക്ഷണത്തിനു ശേഷം മാറ്റി ധരിക്കാനുള്ള വസ്ത്രങ്ങളുമെത്തിച്ചു. 10 മണിയോടെയാണു ചോദ്യം ചെയ്യല്‍ തുടങ്ങിയത്. 12ന് അവസാനിച്ചു. ഭക്ഷണം കഴിച്ച ശേഷം 12.48ന് ഇഡി ഓഫിസിനു പുറത്തേക്ക്. ഛര്‍ദിയെ തുടര്‍ന്ന് നാരങ്ങ മണത്തുകൊണ്ടാണു ബിനീഷ് പുറത്തേക്കു വന്നത്.
കോടതിയില്‍ ഹാജരാക്കുന്നതിനു മുന്നോടിയായി ഉച്ചയ്ക്ക് 1.20ന് കോവിഡ് ഉള്‍പ്പെടെയുള്ള പരിശോധനയ്ക്ക് ബൗറിങ് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ബിനീഷിനെ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാക്കാന്‍ ഇഡി ശ്രമം നടത്തി. എന്നാല്‍, നേരിട്ടു ഹാജരാക്കാനായിരുന്നു കോടതി നിര്‍ദേശം. 4.10ന് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലേക്കെത്തി
ലഹരി ഇടപാടു കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി 3.5 കോടിയിലധികം രൂപയുടെ ഹവാല പണമിടപാട് നടത്തിയതിന്റെ തെളിവുണ്ടെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. ഇതുള്‍പ്പെടെ 2012-19 കാലത്ത് ഇരുവരും തമ്മില്‍ 5 കോടിയിലധികം രൂപയുടെ അനധികൃത പണമിടപാട് നടന്നു. ഈ തുകയിലേറെയും ലഹരി ഇടപാടിലൂടെ സ്വരൂപിച്ചതാണ്. എന്നാല്‍, ഇതെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ബിനീഷ് തയാറാകുന്നില്ല.
ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള ബിനീഷിന്റെ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ശനി വരെ 5 ദിവസം കൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു. ഇഡി 10 ദിവസമാണ് ആവശ്യപ്പെട്ടിരുന്നത്.
ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ബിനീഷ് പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രസന്നകുമാര്‍ കോടതിയെ ധരിപ്പിച്ചു. നടുവേദനയും ഛര്‍ദിയും കാരണം ദേഹാസ്വാസ്ഥ്യമെന്നു പറഞ്ഞ് കഴിഞ്ഞ രണ്ടര ദിവസം തീര്‍ത്തും നിസഹകരിച്ചു. ബിനീഷിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. 24 മണിക്കൂര്‍ തോറും ആരോഗ്യസ്ഥിതി വിലയിരുത്തണമെന്നു കോടതി നിര്‍ദേശിച്ചു. വീണ്ടും 6 മണിയോടെ വീണ്ടും പൊലീസ് സ്‌റ്റേഷനിലേക്ക്. ഇന്നും ചോദ്യം ചെയ്യല്‍ തുടരുന്നതാണ്.
https://www.facebook.com/Malayalivartha