കണ്ണ്തള്ളി സഖാക്കള്‍... ബിനീഷ് കോടിയേരിയുടെ ഇളം വയസ് മുതലുള്ള ചെയ്തികള്‍ പൊളിച്ചടുക്കി എന്‍ഫോഴ്‌സ്‌മെന്റ്; 5 വര്‍ഷം കൊണ്ട് അക്കൗണ്ടിലൂടെ ബിനീഷ് കോടിയേരി കൈമാറിയത് 5 കോടിക്ക് മുകളില്‍; ലഹരി വ്യാപാരവും പൊടിപൊടിച്ചു; ബിനീഷിനെ കുടുക്കി നിര്‍ണായക മൊഴികളും തെളിവുകളുമായി ഇഡി

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് രംഗത്തെത്തിയിരിക്കുകയാണ്. ബിനീഷിന്റെ ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം മാന്തിയെടുത്താണ് ഇഡിയുടെ വരവ്. കേരളത്തിലും ദുബായിലും ബിനീഷിന്റെ ചെയ്തികള്‍ ഇഡി തുറന്ന് കാട്ടുന്നു. കേരളത്തില്‍ 10 കേസുകളും ദുബായിയില്‍ ഒരു കേസുമുള്ള ബിനീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് ഇഡി പറയുന്നത്. ഇവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലും പുറത്തുമായി ബിനീഷ് രണ്ടു ബെനാമി കമ്പനികള്‍ തുടങ്ങിയിരുന്നുവെന്നും ഇഡി വെളിപ്പെടുത്തി.
2012 മുതല്‍ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് അഞ്ചു കോടിയിലധികം രൂപയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടും നല്‍കി. 5,17,36,600 രൂപയാണ് വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കോടിയേരി കൈമാറിയത്.
ആദായ നികുതി വകുപ്പിന് നല്‍കിയ കണക്കുമായി ഒത്തുപോകില്ലെന്നും കോടതിയില്‍ ഇഡി വ്യക്തമാക്കി. അനുപ് മുഹമ്മദ്, റിജേഷ് എന്നിവര്‍ ഡയറക്ടര്‍മാരായ ഇവന്റ് മാനേജ്‌മെന്റ് കമ്ബനികള്‍ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി മരുന്ന് കച്ചവടത്തിലൂടെയാണ് ഈ പണം സമാഹരിച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം.
കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബിനീഷ് കൊക്കെയ്ന്‍ ഉപയോഗിച്ചെന്നും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കര്‍ണാടക സ്വദേശിയായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ദുബായിയില്‍ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പിനെ കുറിച്ചും അന്വേഷണം നടത്തണമെന്നും ഇഡി ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അബ്ദുള്‍ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണ്. ഇത്തരത്തില്‍ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കള്‍ ബിനീഷ് മറച്ചുവെച്ചിട്ടുണ്ടെന്നു ഇഡി ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
ഇതേടെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തികബിനാമി ബന്ധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം അംഗീകരിച്ച കോടതി ഏഴാംതീയതി വരെ കസ്റ്റഡി നീട്ടി ഉത്തരവിട്ടു. ചോദ്യം ചെയ്യലിനോട് ബിനീഷ് സഹകരിക്കുന്നില്ലെന്നും കഴിഞ്ഞ രണ്ട് ദിവസവും ആരോഗ്യ പ്രശ്‌നമുളളതിനാല്‍ ചോദ്യം ചെയ്യല്‍ നടന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു. പത്ത് തവണയായി ബിനീഷ് ഛര്‍ദ്ദിച്ചു.
കടുത്ത ശരീരവേദനയുണ്ടെന്ന് ബിനീഷ് മജിസ്‌ട്രേറ്റിനോട് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബിനീഷിനെ ഹാജരാക്കാനുളള അനുമതി ചോദിച്ചെങ്കിലും നേരിട്ട് ഹാജരാകാന്‍ കോടതി അറിയിക്കുകയാണുണ്ടായത്.
ബിനീഷിനെ കാണാന്‍ ഇ.ഡി അധികൃതര്‍ അഭിഭാഷകരെ അനുവദിക്കാത്തതിനാല്‍ അഭിഭാഷകരുടെ ഹര്‍ജി നവംബര്‍ അഞ്ചിലേക്ക് മാറ്റി. തങ്ങളെ കാണാന്‍ പോലും സമ്മതിക്കാതെ ബിനീഷിന് സ്വാഭാവിക നീതി നിഷേധിച്ചെന്നും ഇഡി 50 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയതായി പറയുന്ന കേസില്‍ ജാമ്യത്തിന് അവകാശമുണ്ടെന്നും ജാമ്യാപേക്ഷയിലുണ്ട്. എന്തായാലും ബിനീഷിനെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇഡി നല്‍കിയത്. അതിന്റെ ഭാവി ഉടനറിയാം.
"
https://www.facebook.com/Malayalivartha