അന്വേഷണ ഏജന്‍സികള്‍ പരിധിവിട്ട് സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടപെടുന്നു... സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധകളില്‍ ഇടപെടുന്ന കേന്ദ്ര ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ...

സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ പദ്ധകളില്‍ ഇടപെടുന്ന കേന്ദ്ര ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ പരിധിവിട്ട് സര്‍ക്കാരിന്റെ പദ്ധതികളില്‍ ഇടപെടുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഫെഡറല്‍ സംവിധാനത്തില്‍ ഇത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ ഫോണ്‍ അടക്കമുള്ള പദ്ധതകളില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെട്ട് ഫയല്‍ വിളിച്ചുവരുത്താന്‍ തീരുമാനിച്ചതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ അസ്ഥിരപ്പെടുത്തുന്നതില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടും എല്ലാ സഹായവും നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.
സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി അന്വേഷണം നടത്തുന്ന രീതിയിലായി പിന്നീട് കാര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. രഹസ്യമായി നടത്തേണ്ട അന്വേഷണം ആ വഴിക്ക് നടന്നില്ല. അന്വേഷണ സംഘത്തിന് പുറത്തുള്ളവര്‍ എങ്ങനെ അന്വേഷണ സംഘം പ്രവര്‍ത്തിക്കണമെന്ന് പ്രഖ്യാപിക്കാന്‍ തുടങ്ങി.
മൊഴികളുടെ ഭാഗങ്ങള്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് സെലക്ടീവായി ചേര്‍ത്തി മാധ്യമങ്ങളില്‍ വന്ന് തുടങ്ങി. അന്വേഷണം പ്രൊഫഷണലും തുറന്ന മനസോടെയും ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍വിധിയോടെയാണ് അന്വേഷണം നടക്കുന്നത്. അങ്ങനെ ആകാന്‍ പാടില്ല. ആരെതൊക്കെയോ പ്രതിസ്ഥാനത്ത് എത്തിക്കണമെന്ന ധാരണയോടെ നടക്കുന്ന പ്രക്രിയയെ അന്വേഷണമെന്ന് പറയാനാകില്ല.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തുടങ്ങിയ അന്വേഷണം ലൈഫ് മിഷനിലേക്കും ഇ മൊബിലിറ്റി പദ്ധതിയിലേക്കും എല്ലാമെത്തി. ഇതിനെതിരെയൊക്കെ ആരോപണങ്ങള്‍ ന്നയിച്ച് വിടുന്ന സ്ഥിതി ഉണ്ടായി. ഒന്നിലധികം ഏജന്‍സികള്‍ കേസ് കൈകാര്യം ചെയ്ത് വരികയാണ്. അന്വേഷണ ഏജന്‍സിയുടെ തെളിവുശേഖരണത്തിന് ഉമദ്യാഗസ്ഥനെ വിളിച്ച് വരുത്താം. രേഖകള്‍ പരിശോധിക്കാം. എന്നാല്‍ ഇതിനെല്ലാം പരിധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha