ഉത്ര വധക്കേസ് വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും... പ്രതി സൂരജിനെതിരായ കുറ്റപത്രം ഇന്നലെ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു.... കുറ്റം നിഷേധിച്ച് സൂരജ്

ഉത്ര വധക്കേസ് വിചാരണ ഡിസംബര്‍ ഒന്നിന് തുടങ്ങും. കൊല്ലം ജില്ലാ അഡീ. സെഷന്‍സ് കോടതിയാണ് വിചാരണ ആരംഭിക്കാന്‍ ഉത്തരവിട്ടത്. പ്രതി സൂരജിനെതിരായ കുറ്റപത്രം ഇന്നലെ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ സൂരജ് കുറ്റം നിഷേധിച്ചു. അതേ തുടര്‍ന്നാണ് ഡിസംബര്‍ ഒന്നു മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വിചാരണ നടത്താന്‍ കോടതി തീരുമാനിച്ചത്.മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരന്‍ ചാവര്‍കോട് സുരേഷിനെയാണ് ആദ്യം വിസ്തരിക്കുക.
ആറു മാസത്തിലേറെയായി താന്‍ പോലീസ് കസ്റ്റഡിയിലാണെന്നു ചൂണ്ടിക്കാട്ടി സൂരജ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. വീഡിയോ കോണ്‍ഫറന്‍സിങ് മുഖേനെയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് 14-നാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കോടതി കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുള്ള വാദം കഴിഞ്ഞ 14-ന് ആരംഭിച്ചിരുന്നു. മേയ് ആറിന് ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. സൂരജ് മാത്രമാണു കേസില്‍ പ്രതി. പാമ്പിനെ നല്‍കിയ സുരേഷിനെ ആദ്യം പ്രതി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് മാപ്പു സാക്ഷിയാക്കി.
https://www.facebook.com/Malayalivartha