ബിജെപിയില്‍ ഭിന്നത രൂക്ഷം... ബിജെപിയിലെ ഭിന്നത ഏകെജി സെന്ററിനെ പനപോലെ വളര്‍ത്തുമോ? മണ്ണും ചാരിനില്‍ക്കുന്ന കോണ്‍ഗ്രസ്സ് കയറി വരുമോ?

രണ്ട് തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കുമ്പോഴാണ് കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടിയുടെ പ്രാദേശിക നേതൃത്വം തമ്മിൽ കലഹിക്കുന്നത്.ഏറ്റവും വലിയ ഗ്രൂപ്പ് പോരിൽ ആടിയുലഞ്ഞു നിൽക്കുകയാണ് ബി ജെ പി നേതൃത്യം .കേരളത്തിൽ പാർട്ടിയക്ക് കൈവന്നിരിക്കുന്ന അനുകൂല ഘടകം ഒരിക്കൽ കൂടി ഇല്ലാതാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ശബരിമല പ്രക്ഷോഭത്തിൽ വെറും കാഴ്ചക്കാരായി നിന്ന കോൺഗ്രസ്സ് നേടിയ വിജയം ആരെയും അമ്പരിപ്പിച്ചതാണ്.
അന്ന് കേരളത്തിൽ ബിജെപി വൻ മുന്നേറ്റം കുറിക്കുമെന്നുള്ള പ്രവചനം പോലും കാറ്റിൽപ്പറന്നു. ഇപ്പോൾ ഇതാ എൽ ഡി എഫും സർക്കാരും സി പി എം സ പ്രതിരോധത്തിൽ നിൽക്കുമ്പോൾ ബി ജെ പി കലഹിച്ചു തീർക്കുകയാണ്. ബി ജെ പിയിലെ കലഹം എല്ലാം സ്ഥാനമാനങ്ങൾക്ക് വേണ്ടി തന്നെയാണ്. സ്വർണക്കടത്തും ബിനീഷും വിഷയവും നിൽക്കുമ്പോൾ സംസ്ഥാന ഘടകം ഇത്തരത്തിൽ പോകുന്നതിൽ കേന്ദ്ര നേതൃത്യത്തിന് കടുത്ത അതൃപ്തി ഉണ്ട്.ഒരു കാലത്ത് വോട്ട് കച്ചവടം നടത്തിയ പാർട്ടി എന്ന പേര് സമ്പാദിച്ചവർ അതിൽ നിന്ന് ഒന്ന് കരയേറി വരുമ്പോഴാണ് ഇപ്പോൾ മുതിർന്ന നേതാക്കൾ തന്നെ കലാപക്കൊടി ഉയർത്തി രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ ലക്ഷ്യമിട്ട് നേതൃത്വത്തിൽ ഒരു വിഭാഗം നടത്തുന്ന നീക്കത്തിന് മുതിർന്ന നേതാക്കളിൽ ചിലർ നൽകുന്ന പിന്തുണ സാഹചര്യങ്ങൾ അനുദിനം വഷളക്കുകയാണ്. ശോഭാ സുരേന്ദ്രൻ്റെ തുറന്ന് പറച്ചിലുകൾക്ക് പിന്നാലെയാണ് ഇതാ, മക്കൾ വളർന്നു വലുതാകുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടിടുന്നതു പോലെയായി തൻ്റെ അവസ്ഥയെന്നു പരിതപിച്ചാണു ബിജെപി മുൻ ഉപാധ്യക്ഷൻ പി.എം.വേലായുധൻ രംഗത്ത് എത്തിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന നേതൃത്യത്തെ നിശിതമായി വിമർശിച്ചു കേന്ദ്ര നേതൃത്യത്തിന് ശോഭാ സുരേന്ദ്രൻ കത്തയച്ചതിൻ്റെ അലയൊലികൾ മാറുന്നതിനു മുൻപാണ് ഈ വിമർശനം.
വി.മുരളീധരനും കെ.സുരേന്ദ്രനും നേതൃത്യം നൽകുന്ന പാർട്ടിയിലെ ഒദ്യോഗിക വിഭാഗം മറ്റുള്ളവരെ ഒതുക്കുന്ന വെന്നാണ് മറുപക്ഷത്തിൻ്റെ ആരോപണം. ജനറൽ സെക്രട്ടറിയായിരുന്നയാളെ വൈസ് പ്രസിഡൻറാക്കി ഒതുക്കിയെന്നാണ് ശോഭാ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞത്.കുമ്മനത്തിനെതിരെ ഉയർന്ന വന്ന സാമ്പത്തിക തട്ടിപ്പു പരാതിയും ആസൂത്രിതമാണെന്ന് അദ്ദേഹത്തിനോട് അടുപ്പമുള്ള നേതാക്കൾ ആരോപിക്കുന്നു 'കുമ്മനത്തെ കേന്ദ്ര കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്നത് തടയിടാനായിരുന്നു ഈ നീക്കം എന്നായിരുന്നു ആക്ഷേപം.നേതൃത്വത്തിൽ ഒരു വിഭാഗത്തിൻ്റെ വിമർശനങ്ങൾ ആസൂത്രിതമാണെന്ന് മറുവിഭാഗം പറയുന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ശോഭാ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമ്മർദ തന്ത്രങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നാണ് കെ.സുരേന്ദ്രൻ വിഭാഗത്തിൻ്റെ തീരുമാനം.
സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ പ്രതിരോധത്തിൽ നിൽക്കുമ്പോൾ സ്വന്തം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾ തടയണമെന്ന ആവശ്യവും ഔദ്യോഗിക വിഭാഗവും ഉന്നയിക്കുന്നു.സംസ്ഥാനത്തെ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇനിയും ഇക്കാര്യത്തിൽ കേന്ദ്രത്തിൻ്റെ ഇടപെടൽ ശക്തമായി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ്സ് പലതും നേടി കൊണ്ട് പോകും. അതല്ലെങ്കിൽ ദുഷ്ടൻ വീണ്ടും ഇവിടെ പന പോലെ വളർന്നുകൊണ്ടിരിക്കും.
"https://www.facebook.com/Malayalivartha