പാചക വാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ സിലിണ്ടറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ സിലിണ്ടറിന്റെ മുകള്‍ഭാഗം കൈകൊണ്ട് അടക്കാന്‍ ശ്രമം... നിലവിളി കേട്ട് ഓടിയെത്തിയവര്‍ വൈദ്യുതി വിച്ഛേദിച്ച് ഇറങ്ങിയോടി, ഒടുവില്‍...

പാചക വാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ സിലിണ്ടറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ സിലിണ്ടറിന്റെ മുകള്‍ഭാഗം കൈകൊണ്ട് അടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല... പാചക വാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തി നശിച്ചു... ക്ലാപ്പന പാട്ടത്തില്‍ക്കടവ്, സൂനാമി കോളനിയില്‍ തെക്കേ പണ്ടകശാലയില്‍ രജനി ജനാര്‍ദനന്റെ വീടാണ് കത്തി നശിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
രജനിയുടെ നിലവിളികേട്ട് മകന്‍ രാജിലാലും ഭാര്യ സുമിത്രയും ഓടിയെത്തി വൈദ്യുതി വിച്ഛേദിച്ചതിന് ശേഷം പുറത്തേക്കോടി. കതകുകള്‍, ജനലുകള്‍, അലമാര, വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റും ഓച്ചിറ പൊലീസുമെത്തി തീയണച്ചു.
"
https://www.facebook.com/Malayalivartha