ക്രിസ്‌മസ്– പുതുവത്സര– ശബരിമല തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ചത് 12 പ്രതിവാര ട്രെയിനുകൾ

ക്രിസ്‌മസ്– പുതുവത്സര– ശബരിമല തിരക്ക് കണക്കിലെടുത്ത് പ്രഖ്യാപിച്ചത് 12 പ്രതിവാര ട്രെയിനുകൾ. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതിനാൽ യാത്രാദുരിതം വർദ്ധിക്കുകയും ചെയ്യും. നാഗർകോവിൽ ജങ്‌ഷൻ–മഡ്‌ഗാവ് സ്‌പെഷ്യൽ (06083) 23 മുതൽ ജനുവരി ആറുവരെയുള്ള ചൊവ്വാഴ്‌ചകളിൽ സർവീസ് നടത്തും.
പകൽ 11.40 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8.50 ന് മഡ്‌ഗാവിലെത്തും. മഡ്‌ഗാവ് – നാഗർകോവിൽ ജങ്‌ഷൻ സ്‌പെഷ്യൽ (06084) 24 മുതൽ ജനുവരി ഏഴുവരെയുള്ള ബുധനാഴ്‌ചകളിൽ സർവീസ് നടത്തുന്നതാണ്. രാവിലെ 10.15 ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 11 ന് നാഗർകോവിൽ ജങ്‌ഷനിൽ എത്തും.
മംഗളൂരു ജങ്‌ഷൻ– തിരുവനന്തപുരം സ്‌പെഷ്യൽ (06041) 7 മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ് നടത്തും. വൈകിട്ട് ആറിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.30 ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്ത് – മംഗളൂരു ജങ്‌ഷൻ പ്രതിവാര സ്‌പെഷ്യൽ 8 മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിൽ സർവീസ് നടത്തും. രാവിലെ 8.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30 ന് മംഗളൂരുവിൽ എത്തും.
സിർപ്പുർ കാഗസ്‌നഗർ–കൊല്ലം സ്‌പെഷ്യൽ (07117) 13 ന് സർവീസ് നടത്തും. രാവിലെ 10 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി പത്തിന് കൊല്ലത്ത് എത്തും. കൊല്ലം–ചർലപള്ളി സ്‌പെഷ്യൽ (07118) 15 ന് സർവീസ് നടത്തും. പുലർച്ചെ 2.30ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 12.30ന് ചർലപ്പള്ളിയിൽ എത്തും.
ചർലപ്പള്ളി–കൊല്ലം സ്‌പെഷ്യൽ (07119) 17, 31 തീയതികളിൽ സർവീസ് നടത്തും. രാവിലെ 10.30 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി പത്തിന് കൊല്ലത്ത് എത്തും. കൊല്ലം–ചർലപ്പള്ളി സ്‌പെഷ്യൽ (07120) 19 , ജനുവരി രണ്ട് തീയതികളിൽ സർവീസ് നടത്തും. പുലർച്ചെ 2.30 ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 1.20 ന് ചർലപ്പള്ളിയിൽ എത്തും.
ചർലപ്പള്ളി– കൊല്ലം ജങ്‌ഷൻ സ്‌പെഷ്യൽ (07121) 20 ന് സർവീസ് നടത്തും. പകൽ 11.15 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാത്രി ചർലപ്പള്ളിയിൽ എത്തും. കൊല്ലം ജങ്‌ഷൻ–ചർലപ്പള്ളി സ്‌പെഷ്യൽ (07122) 22 ന് സർവീസ് നടത്തും. പുലർച്ചെ 2.30 ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 12.30 ന് ചർലപ്പള്ളിയിൽ എത്തും.
ഹസുർ സാഹിബ് നന്ദേദ്–കൊല്ലം സ്‌പെഷ്യൽ (07123) 24 ന് സർവീസ് നടത്തും. പുലർച്ച 4.25 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി പത്തിന് കൊല്ലത്ത് എത്തും. കൊല്ലം ജങ്‌ഷൻ– ചർലപ്പള്ളി സ്‌പെഷ്യൽ (07124) 26 ന് സർവീസ് നടത്തും. പുലർച്ചെ 2.30 ന് പുറപ്പെട്ട് പിറ്റേന്ന് പകൽ 12.30 ന് ചർലപ്പള്ളിയിൽ എത്തുകയും ചെയ്യും
"
https://www.facebook.com/Malayalivartha



























