സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും... സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഭാര്യ- ഭർത്താക്കൾക്കിടയിൽ ഇന്ന് സ്നേഹവും ഐക്യവും വർദ്ധിക്കും. കുടുംബാംഗങ്ങളുമായി അടുപ്പവും സ്നേഹവും നിറഞ്ഞ ബന്ധം നിലനിൽക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഭാര്യാഭർത്താക്കൾക്കിടയിൽ നിലനിന്നിരുന്ന അകൽച്ചയും തെറ്റിദ്ധാരണയും മാറി ഐക്യം ഉണ്ടാകുന്നതിന് പറ്റിയ സമയമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. വിവാഹം, ഗർഭധാരണം തുടങ്ങിയ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദാമ്പത്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടി വരുന്നു. ചെറിയ സംശയം പോലും അനൈക്യം വർദ്ധിപ്പിക്കുകയും അത് ഒരുപക്ഷേ വിവാഹമോചനം വരെ എത്തിയേക്കാം. പുരുഷന്മാർ സ്ത്രീകളുമായി ഇടപഴകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ചിട്ടി, ലോട്ടറി, മറ്റു നറുക്കെടുപ്പുകൾ മുതലായവയിൽ ഇന്ന് ഭാഗ്യം കടാക്ഷിക്കും. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിതമായ അവസരം വന്നുചേരും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സർക്കാർ സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്ക് ഭരണ സംവിധാനത്തിലെ ആശയക്കുഴപ്പങ്ങൾ മാറ്റാൻ സാധിക്കും. പ്രധാനമായും ഈ സമയത്തു ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സർവ്വ വിജയം, കീർത്തി, ഭാഗ്യ യോഗങ്ങൾ എന്നിവ ഉണ്ടാവും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): പിതാവിനോ പിതൃ ബന്ധുക്കൾക്കോ ഈ സമയം ക്ലേശകരമായിരിക്കും. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി ധന സംബന്ധമായ കേസുകളിൽ ചെന്നുചാടുകയും ചെയ്യും. കുടുംബാംഗങ്ങൾ അനിഷ്ടം പ്രകടിപ്പിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സ്ത്രീകൾ മൂലം മാനഹാനിയും ധനനഷ്ടവും ഉണ്ടാകാൻ ഇന്ന് സാധ്യതയുണ്ട്. വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് നല്ല പോലെ ചിന്തിക്കുക. സൈനികർക്ക് ഇന്ന് വളരെ മികച്ച സമയം ആണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം ഇന്ന് ലഭിക്കും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. അപ്രതീക്ഷിതമായി ഭാഗ്യം ലഭിക്കാൻ സാധ്യതയുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സന്താനഭാഗ്യം, വിദേശ ഭാഗ്യം, വിവാഹ ഭാഗ്യം, അതിലൂടെ ധനലാഭം എന്നിവ ഇന്ന് യോഗത്തിൽ ഉണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം സൂക്ഷിക്കുക. അപകടങ്ങൾ, നഷ്ടങ്ങൾ ഒക്കെയും ഇന്ന് യോഗം കാണുന്നു. വാതരോഗം, ഗ്യാസ്ട്രബിൾ എന്നീ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഉദര രോഗം അവഗണിക്കാതെ തുടക്കത്തിൽ തന്നെ ചികിൽസിച്ചാൽ വലിയ ദുരിതത്തിൽ നിന്നും രക്ഷ നേടാം. വരവിനേക്കാൾ ചെലവ് വർദ്ധിക്കും. മനോ ദുഃഖം അനുഭവപ്പെടാൻ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വളരെക്കാലമായി ഉണ്ടായിരുന്ന രോഗാവസ്ഥ ഇന്ന് മാറും. ബിസിനസ്സുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയിത്തീരും. ധന നേട്ടം, കീർത്തി, വാഹന ഭാഗ്യം, ഭക്ഷണ സുഖം എന്നിവ അനുഭവപ്പെടും.
"https://www.facebook.com/Malayalivartha



























