സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി

സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി.
എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചെലവുകൾ പുനഃർ നിശ്ചയിക്കണം. പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകരുതെന്നും മന്ത്രി . വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ ഈടാക്കുന്നുണ്ടെന്ന പരാതികളുണ്ട്. പി.ടി.എ, സ്‌കൂൾ അധികൃതർ തുക കണ്ടെത്തി സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുട്ടികളെ കൂടി വിനോദ യാത്രയിൽ ഉൾപ്പെടുത്തേണ്ടതാണ്.
അതേസമയം സ്‌കൂൾ ടൂർ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്.
രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നിലവിലുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവുകയുള്ളൂ.
https://www.facebook.com/Malayalivartha



























