Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!

05 DECEMBER 2025 09:08 AM IST
മലയാളി വാര്‍ത്ത

യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ, രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം നിരസിച്ചതോടെ, പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വ. ടി ഗീനാകുമാരിയെ കുറിച്ച് തിരയുകയാണ് മലയാളികൾ. കേരളം ചർച്ച ചെയ്ത ഒട്ടേറെ കേസുകൾ വാദിച്ച അഭിഭാഷകയാണ് ഗീന. എസ്എഫ്ഐ യുടെ പഴയ പുലിക്കുട്ടി, കൂത്തുപറമ്പ് കേസിൽ അന്നത്തെ സർക്കാരിനെ വിറപ്പിച്ച വിപ്ലവനായിക, നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി പിഎച്ഡി നേടിയ വ്യക്തി വിശേഷണങ്ങൾ ഏറെയാണ് ഗീനയ്ക്ക്.

വിദ്യാർഥി കാലം മുതലേ രാഷ്ട്രീയയത്തിൽ സജീവ സാന്നിധ്യമായിരുന്നു ഗീനാകുമാരി. 1990കളുടെ ആദ്യകാലത്ത് നിലമേൽ എൻഎസ്എസ് കോളജിൽ ഗണിതത്തിൽ ബിരുദ വിദ്യാർഥിയായിരിക്കെ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ സംസ്‌ഥാന ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു. തുടർന്ന് കേരള ലോ അക്കാദമിയിൽ നിന്ന് എൽഎൽബിയും കേരള സർവകലാശാലയിൽ നിന്നുതന്നെ എൽഎൽഎമ്മും നേടി.

 

 

1993ൽ യൂണിവേഴ്സിറ്റി യൂണിഫൈഡ് ആക്റ്റിനെതിരെയും, തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റുന്നതിനെതിരെയും സമരം ചെയ്തവരിൽ പ്രധാനിയായിരുന്നു ഗീന. സമരത്തിൽ ഗീനയ്ക്ക് പരിക്ക് പറ്റുകയും വലതുകൈ ഒടിയുകയും ചെയ്തു.

1994ൽ കൂത്തുപറമ്പ് വെടിവെപ്പിനെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത ​ഗീനയ്ക്കു പൊലീസ് മർദ്ദനമേറ്റിരുന്നു. 29 വർഷങ്ങൾക്കു ശേഷം, അന്ന് മർദ്ദിച്ച പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജോർജ് ജീനയെ കണ്ടതും ക്ഷമാപണം നടത്തിയതും വാർത്തകളിൽ ഇടം പിടിച്ചു.

2021 ൽ തിരുവനന്തപുരം പോത്തൻകോട് സുധീഷ് എന്ന 32കാരനെ 11 പേര് ചേർന്ന് കൊലപ്പെടുത്തിയ കേസിൽ, ഗീനാകുമാരി ആയിരുന്നു ജില്ലാ ഗവണ്മെന്റ് പ്ലീഡർ. നാല് വർഷത്തോളം നീണ്ടുനിന്ന വാദത്തിനിടയിൽ 84 ഓളം ദൃക്‌സാക്ഷികളെയാണ് വിചാരണ ചെയ്തത്. ഏറെ ചർച്ച ചെയ്യപ്പെട്ട ആ കേസിൽ പ്രതികളായ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി ഈ വർഷം മെയിൽ കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. 2020ലെ വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകവും വാദി ഭാഗത്തിനുവേണ്ടി വാദിച്ചത് ഗീനയാണ്.

 

 

ഏറ്റവുമൊടുവിൽ നവംബർ 29 നു വിധി വന്ന മനോരമ വധകേസിലും, അഭിഭാഷകയായി എത്തിയത് ഗീനാകുമാരി തന്നെ. പശ്ചിമ ബംഗാൾ സ്വദേശി ആദം അലിയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം വഞ്ചിയൂർ അതിവേഗ കോടതി നൽകിയത്. അഡിഷണൽ ഗവണ്മെന്റ് പ്ളീഡർ, പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികകളിലും ഗീന നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (19 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (35 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (36 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends