സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്; അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും; കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്

മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ചന്ദ്രശേഖർ ആസാദ്. മലയാളത്തിൽ ട്വീറ്റ് ചെയ്താണ് കേരള സർക്കാരിനോട് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. ‘സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്.അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക.’ എന്നായിരുന്നു ആസാദ് ആവശ്യപ്പെട്ടത് . മുഖ്യമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്താണ് ആസാദിന്റെ ട്വീറ്റ് പുറത്ത് വന്നത് . ഇതിനിടെ സംവരണേതര വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം ഒക്ടോബർ 23ന് പ്രാബല്യത്തിലായിരുന്നു . എന്നാൽ ഈ തീരുമാനത്തിൽ അസ്വാരസ്യങ്ങൾ വീണ്ടും ഉടലെടുക്കുകയാണ്.
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണം, സർക്കാർ വിജ്ഞാപനമിറങ്ങിയ ഒക്ടോബർ 23നു നിലവിലുണ്ടായിരുന്ന എല്ലാ പിഎസ്‌സി വിജ്ഞാപനങ്ങൾക്കും ബാധകമാക്കി പിഎസ്‌സി തീരുമാനമെടുത്തിരുന്നു. സാമ്പത്തിക സംവരണത്തിന്റെ മുൻകാല പ്രാബല്യം ഒക്ടോബർ 23 ആക്കി നിശ്ചയിച്ച പിഎസ്‌സി തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ് രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha