റവന്യു വകുപ്പില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടും അത് വിലക്കിക്കൊണ്ടും ഒരേദിവസം ഉത്തരവ്

മലപ്പുറം ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ സ്ഥലംമാറ്റിക്കൊണ്ട് ഇന്നലെ ഉത്തരവിറങ്ങി. സ്ഥാനക്കയറ്റത്തിന്റെ ഭാഗമായും ഭരണപരമായ ആവശ്യങ്ങള്‍ക്കായും എന്ന പേരിലാണ് എഴുപതിലധികം ജീവനക്കാരെ സ്ഥലംമാറ്റിയത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റങ്ങള്‍ വിലക്കിക്കൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവും ഇന്നലെ തന്നെ വന്നു.അതോടെ റവന്യു വകുപ്പില്‍ ആകെ ആശയക്കുഴപ്പമായി.
ഇന്നലെ മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സ്ഥലംമാറ്റത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് വിലക്കുണ്ട്. എന്നാല്‍ ഇക്കാര്യം നേരത്തേ അറിയാതെയാണ് ജില്ലാ റവന്യു വിഭാഗം ഇന്നലെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha