കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് വേട്ട; പോലീസ് വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു ; രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം

കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് വേട്ട . വയനാട്ടില്‍ വെടിയൊച്ച. ഒരു മാവോയിസ്റ്റ് രക്തം മണ്ണിലൊഴുകി . വയനാട്ടില്‍ മാവോയിസ്റ്റ്- തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടക്കുകയാണ് . പോലീസ് വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയുണ്ടായി . ഇന്നു പുലര്‍ച്ചെ വയനാട് പടിഞ്ഞാറത്തറ മീന്‍മുട്ടി വാളരം കുന്നില്‍ പട്രോളിങ്ങിന് പോയ തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരേ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെന്നും പോലീസ് നടത്തിയ തിരിച്ചടിയില്‍ ഒരു മാവോയിസ്റ്റ് കൊ ല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത് .
മാവോയിസ്റ്റ് സംഘം റിസോര്‍ട്ടുകളേയും ക്വാറികളേയും ലക്ഷ്യമിട്ട് പലപ്പോഴും പുറത്തെത്തുന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ ശക്തമാക്കിയത്. മാവോയിസ്റ്റുകളുമായി ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യമാണ് അവിടെ ഉള്ളത് .
https://www.facebook.com/Malayalivartha