ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം

ഐഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ഐഫോൺ ലഭിച്ച എല്ലാവർക്കും വിജിലൻസ് നോട്ടീസ് നൽകും. പേയാട് സ്വദേശി പ്രവീണിന് ലഭിച്ച ഐഫോൺ വിജിലൻസ് നേരത്തെ പിടിച്ചെ ടുത്തിരുന്നു. മറ്റ് ഫോണുകൾ കൂടി പിടിച്ചെടുക്കാനുളള നീക്കമാണ് വിജിലൻസ് നടത്തുന്നത്.
സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകളാണെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. അതിൽ മൊബൈൽ ലഭിച്ച അഞ്ച് പേരുടെ വിശദാംശങ്ങൾ എൻഫോഴ്‌സ്‌മെന്റിന് ലഭിച്ചു . പരസ്യ കമ്പനി ഉടമ പ്രവീൺ, എയർ അറേബ്യ മാനേജർ പത്മനാഭ ശർമ്മ, എം ശിവശങ്കർ, സന്തോഷ് ഈപ്പൻ, കോൺസുലേറ്ര് ജനറൽ എന്നിവരാണ് അഞ്ച് പേർ. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രണ്ട് ഫോണുകൾ ഉപയോഗിക്കുന്നത്. ഇവരുടെ കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഇ ഡി എടുത്തിരിക്കുന്ന നിലപാട്.
കോൺസുലേറ്റ് ജനറലിന് ആദ്യം നൽകിയ ഫോൺ തിരികെ നൽകുകയും ചെയ്തു.മാത്രമല്ല പകരം പുതിയത് വാങ്ങി നൽകി. കോൺസുലേറ്റ് ജനറൽ മടക്കി നൽകിയ ഫോൺ ഉപയോഗിക്കുന്നത് യുണിടാക് ഉടമ സന്തോഷ് ഈപ്പൻ തന്നെയാണ്. 1.19 ലക്ഷം രൂപായാണ് ഈ ഫോണിന്റെ വില. ഏറ്റവും വിലകൂടിയ ഫോൺ ആർക്ക് കിട്ടിയെന്ന രാഷ്ട്രീയ വിവാദങ്ങൾ മുറുകുന്നതിനിടെയായിരുന്നു ഫോണുകൾ കൈവശമുളളവരുടെ കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha