കൈവിടുമോ... യുഎസ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ആദ്യ ഫല സൂചനകള്‍ ട്രംപിന് എതിര്; പ്രതീക്ഷിച്ച പല സ്ഥലങ്ങളും കൈവിട്ടതോടെ അക്രമത്തിലേക്ക് പോകുമോയെന്ന ആശങ്ക; അവസാന നിമിഷം ട്രംബ് കയറിവരുമെന്ന് റിപ്പോര്‍ട്ട്

ആകാംക്ഷ നിറഞ്ഞ യുഎസ് തോരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകള്‍ പുറത്ത്. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാന്‍ ഫ്‌ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോള്‍ പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപിനായിരുന്നു നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിന് വിജയം. ട്രംപ് 61 സ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 85 ഇലക്ട്രല്‍ വോട്ടുകളില്‍ ബൈഡനാണ് മുന്നില്‍.
ആദ്യഘട്ട പോളിങ് അല്‍പ്പസമയത്തിനകം അവസാനിക്കും. അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തുമോയെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളാനുള്ള സാധ്യതയാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്നു.
വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ യുഎസ് കടക്കുമ്പോള്‍ പ്രവചനങ്ങളിലും മുന്നില്‍ ബൈഡനാണ്. ഇതുവരെ പുറത്തിറങ്ങിയ സര്‍വേ ഫലങ്ങള്‍ പരിശോധിച്ചു വിശലകലനം ചെയ്യുമ്പോള്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ അമേരിക്കയുടെ അടുത്ത പ്രസിഡന്‌റാകുമെന്നാണ് ശാസ്ത്രീയമായ ഉത്തരം.
എന്നാല്‍, ഈ സര്‍വകളിലെല്ലാം, ഇപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലാത്ത, വളരെ സൂക്ഷ്മമായ വിവരശേഖരണ, വിശകലന പിഴവുകളുണ്ടെന്നിരിക്കട്ടെ. ബൈഡന്‍ ജയിക്കാനാണു സാധ്യതയെന്നു കണക്കുകളും അക്കങ്ങളും നോക്കി വിധിയെഴുതുന്നത് അപ്പോള്‍ അബദ്ധമാകും. ഇത്തവണയും ട്രംപ് ജയിച്ചാല്‍, അഭിപ്രായ സര്‍വേകള്‍ പാടേ പാളിയെന്നു തിരഞ്ഞെടുപ്പു വിദഗ്ധര്‍ക്കു സമ്മതിക്കേണ്ടി വരും. 2016ലെ തിരഞ്ഞെടുപ്പു പോലെ.
എന്തായാലും, ഇപ്പോഴത്തെ അക്കങ്ങളും അന്തരീക്ഷവും ബൈഡനു തന്നെ അനുകൂലം. പ്രസിഡന്‌റ് തലം മാത്രമല്ല, സെനറ്റ്, ജനപ്രതിനിധി സഭ തിരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റ് തരംഗം പ്രവചിക്കുകയാണു മിക്ക സര്‍വേകളും. ഇലക്ടറല്‍ വോട്ടുകളുടെ സങ്കീര്‍ണ വിന്യാസങ്ങള്‍ സൂക്ഷ്മമായി പഠിച്ചു നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന പേരെടുത്ത ഗവേഷകസംഘങ്ങളാണ് ഫൈവ് തേര്‍ട്ടി എയ്റ്റ് , ടു സെവന്‌റി ടു വിന്‍ എന്നിവര്‍. ആകെയുള്ള ഇലക്ടറല്‍ വോട്ടായ 538 എന്ന സംഖ്യയുടെ പേരാണ് ആദ്യ സംഘത്തിന്റേത്. രണ്ടാമത്തെ ടീം ഇലക്ടറല്‍ വോട്ടിലെ കേവലഭൂരിപക്ഷ സംഖ്യയായ 270 നോക്കിയുള്ള പേരാണു സ്വീകരിച്ചിരിക്കുന്നത്.
ഇന്‌ററാക്ടീവ് ഫോര്‍കാസ്റ്റ് സൗകര്യം വരെയാണ് ഇത്തരം വെബ്‌സൈറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. അതായത്, നമുക്കു തന്നെ വിജയസാധ്യതകള്‍ സങ്കല്‍പിച്ചുനല്‍കി, സംസ്ഥാനങ്ങള്‍ തിരഞ്ഞെടുത്ത് ഓരോ സ്ഥാനാര്‍ഥിക്കും എത്ര ഇലക്ടറല്‍ വോട്ട് കിട്ടുമെന്നു കണ്ടുപിടിക്കാം).
ഫൈവ് തേര്‍ട്ടി എയ്റ്റ് പറയുന്നത് ബൈഡന്‍ ജയിക്കും, സെനറ്റില്‍ ഡമോക്രാറ്റ് ഭൂരിപക്ഷം നേടും, ജനപ്രതിനിധി സഭയില്‍ (ഹൗസ്) ഡമോക്രാറ്റ് മേല്‍ക്കൈ നിലനിര്‍ത്തും.
ബൈഡന് പ്രസിഡന്‌റാകാന്‍ 100ല്‍ 89 സാധ്യതയാണു ഫൈവ് തേര്‍ട്ടി എയ്റ്റ് കൊടുക്കുന്നത്. ട്രംപിന് വീണ്ടും പ്രസിഡന്‌റാകാന്‍ 10ല്‍ 1 സാധ്യതയാണു ഫൈവ് തേര്‍ട്ടി എയ്റ്റ് കല്‍പിക്കുന്നത്. അതായത്, ഒരു സാധ്യതയും ഇല്ലെന്നല്ല, ഒരു ചെറിയ സാധ്യത ഉണ്ടെന്നാണെന്നതു ശ്രദ്ധിക്കണം. സെനറ്റ് തിരിച്ചു പിടിക്കുന്നതില്‍ 4ല്‍ 3 സാധ്യതയാണ് ഡമോക്രാറ്റുകള്‍ക്ക്. ഹൗസ് നിലനിര്‍ത്താനും ഒരു പക്ഷേ മേല്‍ക്കൈ വര്‍ധിപ്പിക്കാനും ഡമോക്രാറ്റ് പാര്‍ട്ടിക്ക് കഴിയും.
"
https://www.facebook.com/Malayalivartha