പത്തനംതിട്ടയില്‍ മഹീന്ദ്ര പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് അപകടം...

പത്തനംതിട്ടയില്‍ മഹീന്ദ്ര പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് അപകടം. പുനലൂര്‍ മുവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നി നെടുമണ്‍കാവില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ പിക്കപ്പില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്.
കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂര്‍ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാനായി പിക്കപ്പ് വെട്ടിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരമുള്ളത്. ഈ സമയം കട തുറന്നിരുന്നില്ല. അതിനാന്‍ വലിയ ദുരന്തം ഒഴിവായി.
കടയിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാനിന്റെ മുന്‍വശം തകര്‍ന്ന നിലയിലാണ്. മറ്റൊരു വാഹനത്തില്‍ കോഴികളെയും കൂടും സ്ഥലത്ത് നിന്നും മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha