വല്ലാത്തൊരു അവസ്ഥ..മിഥുന്റെ മരണത്തിന്റെ നടുക്കത്തിൽ നാടും സ്കൂളും..കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും, അവൻ കയറി..ഒരു മകൾക്കും ഈയൊരു അവസ്ഥ വരരുത്..

എന്തൊക്കെ പറഞ്ഞാലും ഒരു ജീവന് പകരമാവില്ല ഒന്നും. കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. ട്യൂഷന് ശേഷമാണ് മിഥുന്‍ സ്‌കൂളിലെത്തിയത്. ക്ലാസ് തുടങ്ങാന്‍ പിന്നേയും അര മണിക്കൂറോളം ഉണ്ടായിരുന്നു. ഇതിനിടെയിലെ കളിയാണ് ദുരന്തം കൊണ്ടു വന്നത്. സാധാരണ രീതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു മിഥുന്‍. പരസ്പരം ചെരിപ്പെറിഞ്ഞുള്ള കളിയില്‍ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മേലേക്ക് പതിച്ചു.
ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്. 'കൂടെയുള്ള സുഹൃത്തുക്കള്‍... മിഥുനേ കേറല്ലേ... കേറല്ലേ.. എന്ന് പറഞ്ഞതാ. എന്നാല്‍, പലകയുടെ ഇടയില്‍ കൂടി സൈക്കിള്‍ ഷെഡ്ഡിന് മേലേക്ക് അവന്‍ ചാടിക്കയറുകയായിരുന്നു'. ബെഞ്ച് എടുത്ത് ഷീറ്റിനുമേല്‍ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്‌സ് ലൈനിലായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള വൈദ്യുത ലൈനായിരുന്നു ഇത്. അത് മിഥുന്റെ ജീവനെടുത്തു. ഒരു നിമിഷത്തെ അശ്രദ്ധയാണ് ആ കുഞ്ഞുമകന്റെ ജീവനെടുത്തത് .
ത്രീ ഫെയ്‌സ് ലൈനില്‍ പിടിച്ചില്ലായിരുന്നുവെങ്കില്‍ താഴേക്ക് തെന്നി വീടുമായിരുന്നു മിഥുന്‍. എങ്കില്‍ പോലും ഇത്ര വലിയ ദുരന്തം ഉണ്ടാകുമായിരുന്നില്ല.ഷോക്കേറ്റത് കണ്ട് ഓടിയെത്തി അധ്യാപകര്‍ ഉടന്‍ തന്നെ ഓടിപ്പോയി ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്തു. കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണച്ചുമതല നല്‍കി.
വിഷയത്തില്‍ വിശദാന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍വച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്. സ്‌കൂള്‍ അധികൃതരും കെ എസ് ഇ ബിയുമായണ് പ്രതിക്കൂട്ടിലുള്ളത്.തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് സ്‌കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈന്‍ മാറ്റാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.
എന്നാല്‍ അപകടസാധ്യത സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നെന്നാണ് കെഎസ്ബി അധികൃതര്‍ അവകാശപ്പെടുന്നത്. ഷോക്കേല്‍ക്കാത്ത ലൈന്‍ വലിക്കാമെന്ന് അറിയിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു. അങ്ങനെ രണ്ടു കൂട്ടരും പരസ്പരം ആരോപണങ്ങളുമായി സജീവമായിട്ടുണ്ട്. ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.സ്‌കൂള്‍ മൈതാനത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഏതായാലും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഴിചാരാതെ ഇനിയെങ്കിലും ഇത്തരത്തിലുള്ള അപകടം ഉണ്ടാകാതിരിക്കാൻ കാര്യമായിട്ടുള്ള നടപടികൾ ഉണ്ടാകേണ്ടതാണ് .
https://www.facebook.com/Malayalivartha