വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി...

വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാൻ ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട കുടുംബത്തിന് തിരിച്ചടി ഉയർത്തുന്ന ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. കേസില്‍ ഭര്‍ത്താവ് നിതീഷിനെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട കോടതി, കുഞ്ഞിന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമന്ന് എങ്ങനെ ഉത്തരവിടാന്‍ കഴിയുമെന്നും ചോദിച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്‍റെയും എംബസിയുടെയും നിലപാട് അറിയിക്കണമെന്നും നിര്‍ദേശിച്ചു. വിപഞ്ചികയുടെ ഒന്നരവയസുകാരി മകളുടെ സംസ്കാരം ഇവിടെ നടത്തണമെന്ന് പറയുന്നതിന്‍റെ കാരണം കോടതി ആരാഞ്ഞതോടെ മതപരമായ ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്ന് കുടുംബം അറിയിക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിന്‍റെ കാര്യത്തില്‍ നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേ എന്ന ചോദ്യവും കോടതി ഉയര്‍ത്തി. ഇരുവരുടെയും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമായിരുന്നു വിപഞ്ചികയുടെ സഹോദരിയുടെ ആവശ്യം. കുടുംബം നൽകിയിരിക്കുന്ന ഹർജിയിൽ പറയുന്നതെല്ലാം ആരോപണങ്ങൾ അല്ലേയെന്നും മൃതദേഹം ഷാർജയിൽ സംസ്കരിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. മൃതദേഹത്തിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്നും ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ കോടതിക്ക് എങ്ങനെയാണ് ഇത്തരമൊരു ഉത്തരവിടാൻ കഴിയുക എന്നും സിംഗിൾ ബെഞ്ച് ചോദിച്ചു.
കൊല്ലം സ്വദേശിനിയായ വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഹർജി നൽകിയിരിക്കുന്നത്. ഭർത്താവും കുടുംബവും യുവതിയെ മാനസികമായും ശാരീരകമായും പീഡിപ്പിച്ചിരുന്നെന്നും അത് പുറത്തുവരാതിരിക്കാനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാത്തതെന്നും ഹർജിയിലുണ്ട്.
വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അമ്മയുടെ സഹോദരിയായ ഹർജിക്കാരിക്കെങ്ങനെ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാകുമെന്നും കോടതി ചോദിച്ചു. ഹർജി പരിഗണിച്ച ജസ്റ്റീസ് നഗ്രേഷ് വിപഞ്ചികയുടെ ഭർത്താവിനെക്കൂടി കേസിൽ കക്ഷി ചേർക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയേക്കൂടി കക്ഷി ചേർക്കാൻ നിർദേശിച്ച കോടതി ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
https://www.facebook.com/Malayalivartha