പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു..പാമ്പ് കൊത്തിയത് പെൺകുട്ടി അറിഞ്ഞില്ല.. വിദഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്..

മഴക്കാലമാണ് പാമ്പ് ശല്യം വളരെ കൂടുന്ന സമയം കൂടിയാണ് . ഇപ്പോഴിതാ അതിദാരുണമായ സംഭവമാണ് ഉണ്ടായിരിക്കുന്നത് .മാനന്തവാടിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളിൽ വിനോദിന്റെ മകൾ വെെഗ വിനോദ് (16) ആണ് മരിച്ചത്. മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. പാമ്പു കടയേറ്റത് കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസമാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് വൈഗയെ മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് പാമ്പ് കടിയേറ്റ പാട് കണ്ടെത്തിയത്.ഉടൻ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായി. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിനീതയാണ് മാതാവ്.
കൃഷ്ണപ്രിയ സഹോദരിയാണ്.മറ്റൊരു മരണം കൂടെ സംഭവിച്ചിരിക്കുകയാണ് . മൂർഖന്‍ പാമ്പിനെ കഴുത്തിൽ ചുറ്റി ഒരു ബൈക്ക് യാത്ര, പക്ഷെ ആ യാത്ര തുടങ്ങി നിമിഷങ്ങള്‍ക്കകം അതേ പാമ്പ് കൊത്തി ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗുണ സ്വദേശി ദീപക് മഹാവർ ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള കാരണം. വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ദീപക് മഹാവർ മരിച്ചുവെന്നാണ് വിവരം.ജെപി കോളജിലെ അധ്യാപകനായ ദീപക് സ്വന്തം നിലയില്‍
പാമ്പുപിടിത്തം പരിശീലിച്ചിരുന്നു.
ഭര്‍ബാത്പുര ഗ്രാമത്തില്‍ നിന്നുമാണ് ഇയാള്‍ മൂര്‍ഖനെ പിടികൂടിയത് . പിടികൂടിയ മൂര്‍ഖനെ ചില്ലു കൂട്ടില്‍ അടച്ചു. വനത്തില്‍ വിടാനായിരുന്നു പദ്ധതി. ആ സമയത്താണ് മകന്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നും ഫോണ്‍ വന്നത്. സ്‌കൂള്‍ നേരത്തെ വിട്ടെന്നും വേഗം സ്‌കൂളിലെത്തി മകനെ കൂട്ടിക്കൊണ്ടുപോകാനുമായിരുന്നു നിര്‍ദേശം. ഇതോടെ ചില്ലുകുപ്പിയില്‍ നിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്നു. പോവും വഴിയാണ് പാമ്പ് കടിച്ചത്.'
അദ്ദേഹത്തെ രഘോഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ വെച്ച് സുഖം പ്രാപിക്കുന്നതായി തോന്നിയതിനാൽ വൈകിട്ട് ഡിസ്ചാർജ് ചെയ്തു. എന്നാൽ അർദ്ധരാത്രിയോടെ നില വഷളായി. ഗുരുതരാവസ്ഥയിൽ വീണ്ടും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ കൂടുതൽ ചികിത്സ നൽകുന്നതിന് മുമ്പ് മരിച്ചു
https://www.facebook.com/Malayalivartha