കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു

ആലപ്പുഴ ജില്ലാക്കോടതി പാലത്തിന് സമീപം കാല്‍നട യാത്രക്കാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു. ഇരവുകാട് വാര്‍ഡ് അഭയ ഭവനത്തില്‍ രവീന്ദ്രന്‍ നായര്‍ (87) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 5.45 ഓടെയാണ് സംഭവം. നിര്‍ത്താതെ പോയ ജുമന എന്ന ബസും ഡ്രൈവറെയും നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. രവീന്ദ്രന്‍ നായരെ ഇടിച്ചിട്ട ശേഷം ബസ് നിര്‍ത്താതെ പോയ വിവരം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് പൊലീസില്‍ അറിയിച്ചത്. പോലീസെത്തി രവീന്ദ്രന്‍ നായരെ ജീപ്പില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
നിര്‍ത്താതെ പോയ ബസ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പിടികൂടി. വിമുക്ത ഭടനായ രവീന്ദ്രന്‍ നായര്‍ സൈനിക ബോര്‍ഡില്‍ പെന്‍ഷന്‍ ആവശ്യത്തിനായി പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha