എല്ലാം മാറുന്നു... കെ.എസ് ഇ ബിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ടിയിരുന്ന കെ.ഫോണ്‍ പദ്ധതി സ്വകാര്യ കണ്‍സോര്‍ഷ്യത്തിന് മറിച്ചു നല്‍കിയതിന്റെ ചുരുള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ്; പല വന്‍കിട പദ്ധതികളും മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വരുന്നതിന് മുമ്പ് ശിവശങ്കര്‍ നടപ്പിലാക്കിയതും അന്വേഷിക്കുന്നു

കെ.എസ്ഇബിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കേണ്ടിയിരുന്ന കെ.ഫോണ്‍ പദ്ധതി സ്വകാര്യ കണ്‍സോര്‍ഷ്യത്തിന് മറിച്ചു നല്‍കിയതിന്റെ ഫയല്‍ ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഇ.ഡി.യുടെ നിര്‍ദ്ദേശം. മന്ത്രിസഭാ യോഗം തീരുമാനിക്കുന്നതിന് മുമ്പ് കരാര്‍ ഭാരത് ഇലക്ട്രോണിക്‌സ്, റെയില്‍ ടെല്‍, അല്‍ എസ് കേബിള്‍, എസ് ആര്‍ ഐ റ്റി എന്നീ സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന് മറിച്ചു നല്‍കിയതിന് പിന്നില്‍ ചില സി പിഎം നേതാക്കളും അവരുടെ കുടുംബാംഗങ്ങളും കൈപറ്റിയത് കോടികളെന്ന് ഇ ഡിക്ക് സൂചന ലഭിച്ചു.
മന്ത്രിസഭാ യോഗം വിഷയം പരിഗണിക്കുന്നതിന് മുമ്പ് കരാര്‍ സ്വകാര്യ കമ്പനിക്ക് മറിച്ചു നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന സംശയത്തിലാണ് ഇ ഡി എത്തിയിരിക്കുന്നത്.
ടെണ്ടര്‍ തുകയെക്കാള്‍ 49 ശതമാനം കൂട്ടി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. 1028 കോടിയായിരുന്നു ടെണ്ടര്‍. എന്നാല്‍ കരാര്‍ നല്‍കിയത് 1581 കോടിക്ക്. ഇതിന്റെ കമ്മീഷന്റെ ആദ്യ ഗഡുവായി 30 കോടി ദുബായില്‍ ശിവശങ്കര്‍ കൈപ്പറ്റിയതായി കേള്‍ക്കുന്നു. പദ്ധതിയുടെ പൂര്‍ണമായ മേല്‍നോട്ടം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ശിവശങ്കര്‍ ഏറ്റെടുത്തെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. കിഫ്ബിയില്‍ നിന്നും 823 കോടിയാണ് പദധതിക്കായി അനുവദിച്ചിട്ടുള്ളത്. കെ എസ് ഇ ബി പദ്ധതി നടപ്പിലാക്കിയിരുന്നെങ്കില്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കുമായിരുന്നു.
മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് ഇത്തരം വിഷയങ്ങള്‍ എത്തിയാല്‍ അത് സഹമന്ത്രിമാര്‍ അറിയും എന്നതു കൊണ്ടാണ് മന്ത്രിസഭയില്‍ നിന്നും വിഷയങ്ങള്‍ പിണറായി മറച്ചു വച്ചത്. തോമസ് ഐസക്കിനെ പോലുള്ള മന്ത്രിമാരെ പിണറായിക്ക് ഭയമായിരുന്നു എന്നാണ് കേള്‍ക്കുന്നത്.
പല വന്‍കിട പദ്ധതികളും മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വരുന്നതിന് മുമ്പ് ശിവശങ്കര്‍ നടപ്പിലാക്കിയത് ആര്‍ക്ക് വേണ്ടിയാണെന്നാണ് ഇ ഡിക്ക് അന്വേഷിക്കുന്നുണ്ട്.
രാജ്യത്ത് ആദ്യമായി, ഇന്റര്‍നെറ്റ് ലഭ്യത പൗരന്റെ അവകാശമായി ഐടി നയത്തില്‍ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കെഫോണ്‍ വീണ്ടും ചര്‍ച്ചാ കേന്ദ്രമായത്. ശിവശങ്കറാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിച്ചത്.
കെഫോണ്‍ പദ്ധതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശിവശങ്കര്‍ മുന്‍കൈ എടുത്ത നാല് പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഇ ഡി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. കെ ഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇ മൊബിലിറ്റി പദ്ധതികളുടെ വിശദാംശങ്ങള്‍ ആണ് ആവശ്യപ്പെട്ടത്. ഇതില്‍ കെ ഫോണ്‍ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തെക്കുറിച്ച് കഴിഞ്ഞ ദിവസത്തെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിരൂക്ഷമായാണ് പ്രതികരിച്ചത്. അത് തീര്‍ച്ചയായും മടിയില്‍ കനമുള്ളതു കൊണ്ടു തന്നെയാണ്.
''ജനങ്ങള്‍ക്ക് ഈ പദ്ധതി എത്രത്തോളം ഗുണം ചെയ്യും എന്ന് അറിയുമ്പോഴാണ് ഇതിന് ഇടങ്കോലിടാനുള്ള ശ്രമങ്ങള്‍ എങ്ങനെ ജനങ്ങളെ ബാധിക്കും എന്ന് മനസിലാകുക. അത് കൊണ്ട് കെ ഫോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നെ പറയാനുള്ളൂ, എന്തൊക്കെ തടസം നേരിട്ടാലും കെഫോണ്‍ നടപ്പിലാക്കിയിരിക്കും. അതുവഴി സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
കേരള വൈദ്യുതി ബോര്‍ഡും, കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും (കെ എസ് ഐ ടി എല്‍) ചേര്‍ന്ന് 1028 കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബര്‍ കേബിള്‍ (ഒ എഫ് സി) ശൃംഖലയാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. 2016 ല്‍ രൂപമെടുത്തതാണ് ഈ പദ്ധതി.
12ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന മുഖ്യ ഘടകം. മറ്റുള്ളവര്‍ക്കു മാസം എത്ര തുകയാവുമെന്ന കാര്യം നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്തെ 30,438 സര്‍ക്കാര്‍ ഓഫീസുകളാണ് കെഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റര്‍ കേബിളുകള്‍ വഴിയാണ് കെ ഫോണ്‍ സര്‍വീസ് ലഭ്യമാക്കും. ഇ ഗവേണിംഗ് രംഗത്തെ നട്ടെല്ലായി കെഫോണ്‍ മാറും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഇതിനാല്‍ തന്നെ ഈ പദ്ധതിക്കെതിരായ അന്വേഷണത്തെ സര്‍ക്കാര്‍ പല്ലും നഖവും ഉപയോഗിച്ചാണ് എതിര്‍ക്കുന്നത്.
നിലവിലുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന പദ്ധതിയെന്ന നിലയില്‍ ഈ രംഗത്തെ കുത്തകകള്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമാണ് കെ ഫോണ്‍ പദ്ധതിക്കെതിരെ വരുന്ന അന്വേഷണം എന്നാണ് പാര്‍ട്ടിക്കാരുടെ വിമര്‍ശനം.
എന്നാല്‍ പദ്ധതി വിഭാവനം ചെയ്ത സംസ്ഥാന ഐടി വകുപ്പ് ഈ വാദത്തോട് യോജിക്കുന്നില്ല. ''റിലയന്‍സ് ജിയോ ഫൈബര്‍ പോലെയോ, ബിഎസ്എന്‍എല്‍ പോലെയോ ഉള്ള ശൃംഖലകളുടെ എതിരാളിയാണ് കെഫോണ്‍ എന്ന വ്യാഖ്യാനം ശരിയല്ല. കെഫോണ്‍ ഒരു ഇന്റര്‍നെറ്റ് സേവന (ഐ.എസ്.പി) കമ്പനി അല്ല. ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യമാണ് ഇത് നല്‍കുന്നത്. വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് പ്ലാറ്റ്‌ഫോം ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഏതെങ്കിലും ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കായി ഈ ശൃംഖല പരിമിതപ്പെടുത്തില്ല'' ഐടി വകുപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചു.
കെഫോണുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കെഫോണ്‍ കമ്പനിയിലെ മറ്റൊരു പങ്കാളികളായ കെഎസ്ഇബിക്ക് എന്താണ് പറയാനുള്ളത്? കെഎസ്ഇബിയും കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമാണ് കെഫോണ്‍. പദ്ധതിയില്‍ തുല്യ പങ്കാളിത്തമാണ് കെഎസ്ഇബിക്ക്. കെഎസ്ഇബി അടിസ്ഥാന സൌകര്യം ഉപയോഗിച്ച് തടസ്സമില്ലാതെ കേബിളുകള്‍ വലിക്കാനുള്ള എല്ലാ സൗകര്യവും കെഎസ്ഇബി നല്‍കുന്നുണ്ട്. ഈ പദ്ധതിയുടെ പണം കണ്ടെത്തുന്നതും ബെല്‍ കണ്‍സോര്‍ഷ്യത്തിന്റെ ജോലി പുരോഗതി വിലയിരുത്തുന്നതും കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് എന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളൊന്നും മന്ത്രിസഭയുടെ പരിഗണനക്ക് വന്നിട്ടില്ലെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. അതിലെ ദുരൂഹത ഏതായാലും ശിവശങ്കരന്റെ തലയില്‍ മാത്രം കെട്ടി വയ്ക്കാന്‍ ഇ.ഡി. ഒരുക്കമല്ല. മടിയില്‍ കനമില്ലാത്തവര്‍ കണ്ടം വഴി ഓടാതിരുന്നാല്‍ കൊള്ളാം.
https://www.facebook.com/Malayalivartha