അച്ഛൻപോലും അറിയാതെ കണക്കിൽപ്പെടാത്ത വൻതുക!... ബിനീഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇ.ഡി; കോടിയേരി നെട്ടോട്ടത്തിൽ?

സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ടു കേന്ദ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കവേ ദ്രുതഗതിയിലുള്ള നീക്കങ്ങളുമായി എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെത്തിയത്. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് കേരളത്തിലും ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേത്തിന്റെ കണക്കുകൂട്ടൽ. ഇതിനു പിന്നാലെയായിരുന്നു അവിചാരിതമായ ഇത്തരമൊരു നീക്കമുണ്ടായതും.. ലഹരിമരുന്നുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന് കണക്കിൽപ്പെടാത്ത വൻതുക ബിനീഷ് നൽകിയിട്ടുണ്ട്. ഇവയുടെ ഉറവിടം വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നും ബെംഗളൂരു പ്രത്യേക കോടതിയിൽ ഇ.ഡി. നൽകിയ കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു.
2012-‘19 കാലയളവിൽ ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമായെത്തിയത് അഞ്ചുകോടിരൂപയിലേറെയാണ്. എന്നാൽ ആദായനികുതിവകുപ്പിന് സമർപ്പിച്ച റിട്ടേണും നിക്ഷേപവും തമ്മിൽ വലിയ അന്തരമുണ്ട്. ലഹരിമരുന്ന് ഇടപാടിലൂടെയാണ് പണം സ്വരൂപിച്ചതെന്നും ഇ.ഡി. പറയുന്നു. എന്നാൽ, ബാങ്ക് വായ്പയെടുത്താണ് മുഹമ്മദ് അനൂപിന് പണം നൽകിയതെന്നാണ് ബിനീഷിന്റെ മൊഴി.
ബിനീഷിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം. സ്വർണക്കടത്തുകേസിലെ പ്രതി അബ്ദുൽ ലത്തീഫ്, ബിനീഷിന്റെ ബിനാമിയും ബസിനസ് പങ്കാളിയുമാണെന്ന് ഇ.ഡി. പറയുന്നു. സാമ്പത്തിക ഇടപാട് പിടിക്കപ്പെടാതിരിക്കാൻ ബിനാമികളുടെപേരിലാണ് സ്ഥാപനങ്ങൾ തുടങ്ങിയത്. ലഹരിമരുന്നുകച്ചവടത്തിലൂടെ ബിനീഷ് സ്വരൂപിച്ച ആസ്തികൾ കൈവശംവെച്ചത് അബ്ദുൽ ലത്തീഫായിരുന്നുവെന്നും ഇയാളുടെ ഓൾഡ് കോഫി ഹൗസിൽ ബിനീഷിന് പങ്കാളത്തമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
2012 മുതല്‍ ഏഴ് വര്‍ഷക്കാലം ബിനീഷ് അനൂപിന് പല അക്കൗണ്ടുകള്‍ വഴി 5.17 കോടി രൂപയോളം കൈമാറിയിട്ടുണ്ട്. ഈ പണം ലഹരിമരുന്ന് ഇടപാടിലൂടെ ലഭിച്ചതാണെന്നാണ് ഇ.ഡി.യുടെ നിഗമനം. ഈ കാലയളവിലെ ബിനീഷിന്റെ ആദായ നികുതി റിട്ടേണ്‍സില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഇ.ഡി. കണ്ടെത്തി.
അതേസമയം കോടതി ഉത്തരവോടെ ബിനീഷിനെ കാണാന്‍ എത്തിയ അഭിഭാഷകനെ കോവിഡ് പരിശോധന ഫലവുമായി വരാന്‍ നിര്‍ദേശിച്ചു ഇ.ഡി. തിരിച്ചയച്ചു. തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ്. സൊല്യൂഷൻസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെ.കെ. റോക്സ് ക്വാറി എന്നീ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കണം. 2015-ൽ ബെംഗളരുവിൽ ആരംഭിച്ച ഹയാത്ത് െറസ്റ്റോറന്റിലെ പങ്കാളിയായ റഷീദിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. െറസ്റ്റോറന്റിനുവേണ്ടി മുഹമ്മദ് അനൂപ് സാമ്പത്തിക ഇടപാട് നടത്തിയത് ബിനീഷിനുവേണ്ടിയായിരുന്നുവെന്ന് കണ്ടെത്തി.
ബിനീഷിന്റെ ബിനാമിയായി കൊച്ചിയിലും ബെംഗളൂരുവിലും ഇവന്റ് മാനേജമെന്റ് കമ്പനികളുണ്ടെന്നും മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനുമാണ് നിലവിൽ ഇവയുടെ ഡയറക്ടർമാരെന്നും ഇ.ഡി ആരോപിക്കുന്നു. ഈ രണ്ട് കമ്പനികൾവഴി വലിയ തോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നും ഇവയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഇ.ഡി. വ്യക്തമാക്കി. ബിനീഷ് കോടിയേരി ലഹരിമരുന്ന് ഉപയോഗിച്ചതിനും മുഹമ്മദ് അനൂപിന്റെ ലഹരിമരുന്ന് ഇടപാടിൽ സഹായിച്ചതിനുമുള്ള മൊഴി ലഭിച്ചിട്ടുണ്ടെന്നും ഇ.ഡി. പറയുന്നു.
https://www.facebook.com/Malayalivartha