കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് അറസ്റ്റില്‍

കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി തിരുവല്ല പെരുന്തുരുത്തി പഴയചിറയില്‍ ബിനു ചാക്കോയെ എം.ബി.ബി.എസ്. സീറ്റ് വാഗ്ദാനംചെയ്തു പണം തട്ടിയെന്ന കേസില്‍ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് ഇയാളെ കൊച്ചിയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
മധ്യകേരളത്തിലെ മെഡിക്കല്‍ കോളജുകളിലൊന്നില്‍ പരാതിക്കാരനായ കൊല്ലം സ്വദേശിയുടെ മകള്‍ക്ക് പ്രവേശനം തരപ്പെടുത്താമെന്നായിരുന്നു ബിനു ഉറപ്പുനല്‍കിയത്. തുടര്‍ന്നു 20 ലക്ഷം രൂപയും വാങ്ങി. എന്നാല്‍, സീറ്റ് ലഭിച്ചില്ല. പല തവണ പരാതിക്കാരന്‍ ബിനുവിനെ ഫോണില്‍ വിളിച്ചെങ്കിലും പണം തിരികെനല്‍കാന്‍ തയ്യാറായില്ല.
കോട്ടയം തിരുവാതുക്കല്‍ താമസിക്കുന്ന പരാതിക്കാരന്റെ മകള്‍ കോട്ടയത്തെ ബാങ്ക് ശാഖ വഴിയായിരുന്നു പണം കൈമാറിയത്. അതോടെ അവര്‍ കോട്ടയം പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് എറണാകുളത്തെ ഹോട്ടലില്‍നിന്നു കസ്റ്റഡിയിലെടുത്ത ബിനുവിനെ രാത്രിയോടെ കോട്ടയത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായി വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ. അരുണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha