ഇഡിയെ ഭയന്ന് നെട്ടോട്ടം... "ഇഡി എകെജി സെന്ററിന് തീയിട്ടു എല്ലാം വെന്ത് വെണ്ണീറാകുന്നു "

കോവിഡ് എന്ന മഹാമാരിയെ എങ്ങനെ മറികടക്കും എന്ന് ആശങ്കപ്പെട്ടു നിൽക്കുന്ന ലോകത്തെപ്പോലെ തന്നെയാണ് ഇപ്പോൾ നാട്ടിലെ സി പി എം.ഇത്തരം ഭീകരാവസ്ഥ പരിചയമില്ലാത്തതിനാൽ എങ്ങനെ മറികടക്കും എന്ന ആശങ്കയും പരിഭ്രാന്തിയും പാർട്ടിയിൽ ഉണ്ട്. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയിൽ നിന്ന് തുടങ്ങിയED അന്വേഷണം മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയിൽ വരെ എത്തുകയാണ്. കോ വിഡ് ഉള്ളതുകൊണ്ട് സി.എം.രവീന്ദ്രൻ തൽക്കാലം തടി തപ്പി നിൽക്കുന്നു ' യഥാർത്ഥ സി.എം നെക്കാളും വലിയ സി എം ആയി രവീന്ദ്രൻ ഭരണ സിരാ കേന്ദ്രത്തിൽ വിലസുകയാണ്.
1980- മുതൽ 2020 വരെ നീളുന്നതാണ് തലസ്ഥാനത്തെ ബന്ധം' ഒഞ്ചിയം സഖാവ് ആണല്ലോ ''' ഇത് ഒരു വശത്ത്. മറുവശത്ത് കൊടിയേരി പുത്രനിലൂടെ അവരുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു - ബിനിഷ് വിഷയത്തിൽ മനുഷ്യവകാശ ലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ കുടുംബം നിയമ നടപടി സ്വീകരിക്കട്ടെ എന്നു പറയുന്നുണ്ടെങ്കിലും പാർട്ടി ഉത്തരം പറയാൻ കഴിയാത്ത ഒരു സാഹചര്യത്തിലാണ് നിൽക്കുന്നത്. ബിനീഷിനെതിരെ നേരത്തെ പല തവണ ആക്ഷേപമുയർന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ കേസ് എങ്ങനെ അണികൾക്കിടയിൽ വിശദീകരിക്കണമെന്ന ആശങ്ക നേതൃത്യത്തിനുണ്ട്. ലഹരിമരുന്ന് കടത്ത്, ബിനാമി സ്വത്ത്, തുടങ്ങിയ കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നതിനും പരിമിതികളുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൻ്റെ രാഷ്ട്രീയമാണ് കേസുകൾക്ക് പിന്നിലെന്നു വിശദീകരിക്കാനാണ് പാർട്ടി തയ്യാറെടുക്കുന്നത്.
എതിർ ചേരിയെ ആക്രമിക്കാനുള്ള രാഷ്ട്രീയ ആയുധങ്ങൾ കണ്ടുപിടിക്കാൻ ഏ കെ ജി സെൻററിൽ തലങ്ങും വിലങ്ങും മീറ്റി ഗും കൾ നടക്കുകയാണ്.ഇ.ഡി.യെ പേടിച്ച് വാലിന് തീപിടിച്ച് ഓടുകയാണ് നമ്മുടെ സഖാക്കന്മാർ. പി.ബി.അംഗങ്ങളുടെ തലയിൽ നിന്ന് വരുന്ന പുക ഏ കെ ജി സെൻ്ററിന് മുകളിൽ കാണാം.ഇ.ഡി.യുടെ പരിധി വിട്ടുള്ള നീക്കം നിയമവഴിയിലൂടെ പ്രതിരോധിക്കാനാണ് നീക്കം നടത്തുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമല്ല ഇഡിയുടെ ഇടപെടൽ.
രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ചുരുക്കം കേസുകൾ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നതാണ് കാരണം.നിയമ പരമായി വളരെപവ ർ full ആയ അന്വേഷണ ഏജൻസിയാണ് ഇ ഡി.രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജൻസിക്ക് ആവോളം അധികാരങ്ങൾക്കുണ്ട്.
എന്നാൽ അജ്ഞതയോ പിടിപ്പുകേടോ കൊണ്ട് ഉണ്ടായ എടുത്തു ചാട്ടമാണ് കഴിഞ്ഞ ദിവസം മരുതംകുഴിയിൽ കോടിയേരി വീട്ടിൽ കേരളം കണ്ടത്. നമ്മുടെ പോലീസിന് ഇത്രയും അറിവ് ഇല്ലാതെ ആയിപോയോ? അതോ ഏ കെ ജി സെൻ്ററിൽ നിന്ന് കേട്ട ഉടനെ അങ്ങ് ഇറങ്ങി പുറപ്പെട്ടതാണോ? ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാം എന്നു പറഞ്ഞാണ് നമ്മുടെ പോലീസ് ചാടി പുറപ്പെട്ടത്.ഇത് കൂടാതെ മരുതംകുഴിയിൽ കുട്ടിയുടെ കരച്ചിൽ കേട്ട് കോടിയേരിയുടെ കൊച്ചുമകൻ ആണെന്ന് മനസ്സിലാക്കി നമ്മുടെ ബാലാവകാശ കമ്മീഷനും പാഞ്ഞ് എത്തി. കമ്മീഷനും വലിയ ഉത്തരവാദിത്തം ആണ് ഉള്ളത്. ഉടൻ തന്നെ ബിസ്ക്കറ്റും മിൽമാ പാലും വാങ്ങി അവർ എത്തി. ഇവിടെ ഭക്ഷണമോ മരുന്നോ ഒന്നും കുട്ടിയക്ക് നിഷേധിച്ചില്ല. പരാതിപ്പെടാൻ അമ്മയക്ക് മാത്രമേ അവകാശം ഉള്ളൂ.
പരാതി നൽകേണ്ടത് ഇ ഡിക്കാണ്.ഇവിടെ ബാല വകാശ കമ്മീഷൻ്റെ ഇടപെടൽ അപക്വമാണ്. എന്തായാലും ഇപ്പോൾ ആകെക്കൂടി പുലിവാല് പിടിച്ചിരിക്കുകയാണ്. ഇപ്പോൾ ഇ ഡി കാരണം സഖാക്കന്മാർക്ക് ഉറക്കം ഇല്ല പാർട്ടിയെയും സർക്കാരിനെയും ഒരു പോലെ പ്രതിരോധത്തിൽ ആക്കിയിരിക്കുമ്പോൾ - അതിനിടയക്ക് അവരുടെ കൃത്യനിർവ്വഹണത്തിൽ തടസ്സം ഉണ്ടാക്കിയതിനും സമാധാനം പറയേണ്ടി വരും. അതിനിടയക്ക് പറയുന്നുണ്ട്- അന്വേഷണ ഏജൻസികളുടെ ചട്ടലംഘനങ്ങൾ മാധ്യമങ്ങൾ കാണുന്നില്ല എന്ന്. സഖാക്കന്മാർ നിൽക്കുന്ന ഇടത്ത് പോലും ഭയന്നാണ് ഇപ്പോൾ നിൽക്കുന്നത്- കാരണം ഇ ഡി തന്നെ. സഖാക്കന്മാർക്ക് ഇപ്പോൾ പേടിയുള്ളത് ഇഡിയെ മാത്രമാണ്.
https://www.facebook.com/Malayalivartha
























