Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

'സിപിഎമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പൻ എന്നതൊക്കെ ഇന്നും അധിക്ഷേപപരമായിരിക്കാം. അതു കൊണ്ടാണല്ലോ മറ്റുള്ളവരെ ഇകഴ്ത്താൻ ഇത്തരം പ്രയോഗങ്ങൾ അവർ കൊണ്ടുനടക്കുന്നത്. ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവർ നടന്നോട്ടെ...' താനൂർ എം.എൽ.എ വി.അബ്​ദുറഹ്​മാൻെറ വംശീയ പരാമശത്തിനെതിരെ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ

07 NOVEMBER 2020 01:24 PM IST
മലയാളി വാര്‍ത്ത

താനൂർ എം.എൽ.എ വി.അബ്​ദുറഹ്​മാൻെറ വംശീയ പരാമശത്തിനെതിരെ വിമർശനവുമായി വി.ടി ബൽറാം എം.എൽ.എ രംഗത്ത് എത്തുകയുണ്ടായി. വയനാട്ടുകാരനായ തിരൂർ എം.എൽ.എ സി.മമ്മൂട്ടിയെ ലക്ഷ്യമിട്ട്​ ആദിവാസികൾക്കിടയിൽ നിന്നും വന്നവർ ഞങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന​ വി.അബ്​ദുറഹ്​മാൻെറ പരാമർശമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.

വയനാടിൻെറ ജനപ്രതിനിധിയായതു കൊണ്ട് രാഹുൽ ഗാന്ധിയെ അധിക്ഷേപ സ്വരത്തിൽ "ഊരുമൂപ്പൻ" എന്ന് വിശേഷിപ്പിക്കുന്ന സി.പി.എം സൈബർ പോരാളികളുടെ അതേ മനോഭാവമാണ്​ വി.അബ്​ദുറഹ്​മാനുമുള്ള​തെന്നും പൊളിറ്റിക്കൽ കറക്​ട്​നെസിൻെറ ക്ലാസെടുക്കാറുള്ള സി.പി.എം പക്ഷ വയറ്റിപ്പിഴപ്പ് ജീവികൾ ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നുവെന്നും വി.ടി ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

വി.ടി ബൽറാം എം.എൽ.എ പങ്കുവെച്ച ഫേസ്​ബുക്​ പോസ്​റ്റ്​:

വയനാടിൻെറ ജനപ്രതിനിധിയായതു കൊണ്ട് രാഹുൽ ഗാന്ധിയെ അധിക്ഷേപ സ്വരത്തിൽ "ഊരുമൂപ്പൻ" എന്ന് വിശേഷിപ്പിക്കുന്ന സിപിഎം സൈബർ പോരാളികളുടെ അതേ മനോഭാവം തന്നെയാണ് വയനാട്ടുകാരനായ തിരൂർ എംഎൽഎ സി.മമ്മൂട്ടിക്കെതിരെയുള്ള പരാമർശത്തിലൂടെ താനൂരിലെ എൽഡിഎഫ് എംഎൽഎ അബ്ദുറഹിമാനും ആവർത്തിക്കുന്നത്.

ഇടതുപക്ഷത്തിൻ്റെ ലേബലണിഞ്ഞ് മറ്റുള്ളവരുടെ ഓരോ വാക്കും വാചകവും തലനാരിഴ കീറി പൊളിറ്റിക്കൽ കറക്റ്റ്നെസിൻ്റെ ക്ലാസെടുക്കാറുള്ള സിപിഎം പക്ഷ വയറ്റിപ്പിഴപ്പ് ജീവികൾ പലരും ഈ വിഷയം അറിഞ്ഞിട്ട് പോലുമില്ല എന്ന് തോന്നുന്നു. അതിൽ ഒട്ടും അത്ഭുതമില്ല. വാളയാറിൽ കേരളത്തിൻ്റെ നീതിബോധത്തിന് മുമ്പിൽ ഇപ്പോഴും തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകൾ അവർ കാണില്ല, മയക്കുമരുന്ന് മാഫിയാ ഫാമിലിയിലേക്ക് മാത്രമേ അവരുടെ ബാലാവകാശക്കണ്ണ് എത്തുകയുള്ളൂ.

സിപിഎമ്മിനെ സംബന്ധിച്ച് ആദിവാസി, ഊരുമൂപ്പൻ എന്നതൊക്കെ ഇന്നും അധിക്ഷേപപരമായിരിക്കാം. അതു കൊണ്ടാണല്ലോ മറ്റുള്ളവരെ ഇകഴ്ത്താൻ ഇത്തരം പ്രയോഗങ്ങൾ അവർ കൊണ്ടുനടക്കുന്നത്. ആ പുഴുത്തു നാറിയ ചിന്താഗതികളുമായി അവർ നടന്നോട്ടെ. എന്നാൽ ബാക്കി കേരളത്തിന്, ചിന്തിക്കുന്ന കേരളത്തിന്, അഭിമാനബോധമുള്ള കേരളത്തിന് അത്തരം ഐഡൻ്റിറ്റികളോട് പൂർണ്ണമായി ഐക്യപ്പെടാൻ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ഈ ഘട്ടത്തിൽ തിരിച്ചറിയുന്നത്. അത് തന്നെയാണ് പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends