തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം... നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമാണ് ഇപ്പോഴും ഉള്ളത്; നോട്ടീസ് പോലും നല്‍കാതെയുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖമറുദ്ദീന്

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ നോട്ടീസ് പോലും നല്‍കാതെയുള്ള അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് മഞ്ചേശ്വരത്തെ ലീഗ് എംഎല്‍എ എം സി ഖമറുദ്ദീന്‍ പ്രതികരിച്ചു. ഖമറുദ്ദീനെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസമാണ് ഇപ്പോഴും ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.അതേസമയം മഞ്ചേശ്വരത്തെ ലീഗ് എംഎല്‍എ എം സി ഖമറുദ്ദീനെതിരെ ചുമത്തിയത് ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ കുറ്റങ്ങളും ചുമത്തി. അറസ്റ്റ് രേഖപ്പെടുത്തിയത് ചന്ദേര പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ്.
ഖമറുദ്ദീന് നോട്ടീസ് പോലും നല്‍കാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ റഹ്മാനും പറഞ്ഞു. ബിസിനസ് പരമായ ഇടപാടുകളെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം സി ഖമറുദ്ദീന്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ വിനോദ് കുമാര്‍ പറഞ്ഞു. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ല. സിവില്‍ കേസ് മാത്രമാണിതെന്നും എംഎല്‍എയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഖമറുദ്ദീനെ ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha