കള്ളനോട്ടും കഞ്ചാവും മാരകായുധങ്ങളുമായി ഏഴംഗ ക്രിമിനല്‍സംഘം പിടിയില്‍

ഏഴംഗ ക്രിമിനല്‍സംഘം കള്ളനോട്ടും കഞ്ചാവും മാരകായുധങ്ങളുമായി പിടിയിലായി. പ്രതികള്‍ക്കെതിരേ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍നിന്ന് 500 രൂപയുടെ 13 കള്ളനോട്ടുകളും അരക്കിലോ കഞ്ചാവും എയര്‍ പിസ്റ്റള്‍, വടിവാള്‍, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു.
കാവശേരി വാവുള്യാപുരം പുത്തന്‍പീടികയില്‍ ഷാരൂഖ് ഖാന്‍ (21), പുത്തന്‍പീടികയില്‍ ആഷിഖ് (22), അത്തിപ്പൊറ്റ വടക്കേമുറി വീട്ടില്‍ വിജേഷ് (20), പാടൂര്‍ വടക്കേത്തറ പടിഞ്ഞാറേവീട്ടില്‍ സിജിത്ത് (22), വാവുള്യാപുരം തോണിപ്പാടം അജുസ്രുദ്ധീന്‍ (18), തെന്നിലാപുരം തെക്കേപ്പാടം ഹരിദാസ് (21), എളനാട് കരേക്കാട് പ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
തിരുവനന്തപുരവും എറണാകുളവും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളനോട്ട് സംഘങ്ങളില്‍നിന്നാണ് കള്ളനോട്ട് ലഭിച്ചതെന്നാണ് വിവരം. ആലത്തൂര്‍, വടക്കഞ്ചേരി, തൃശൂര്‍ ഭാഗങ്ങളില്‍ പെട്രോള്‍ പമ്പ്, മദ്യശാലകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍, പിടിയിലായവര്‍ കുറച്ച് നാളുകളായി കള്ളനോട്ട് ചെലവഴിച്ചിട്ടുണ്ടെന്നും സ്ഥാപനങ്ങളും, കച്ചവടക്കാരും ശ്രദ്ധ പുലര്‍ത്തണമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























