അന്വേഷണം നിര്‍ണായക ഘട്ടത്തില്‍... അന്വേഷണ ഏജന്‍സി ആരോപിക്കുന്ന കുറ്റകൃത്യത്തില്‍ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തില്‍ വിശ്വസിക്കാനുള്ള കാരണങ്ങള്‍ കാണുന്നില്ല, കുറ്റകൃത്യത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം ആവശ്യമാണെന്നും കോടതി

അന്വേഷണം നിര്‍ണായക ഘട്ടത്തില്‍... അന്വേഷണ ഏജന്‍സി ആരോപിക്കുന്ന കുറ്റകൃത്യത്തില്‍ ശിവശങ്കറിന് പങ്കില്ലെന്ന് ഈ ഘട്ടത്തില്‍ വിശ്വസിക്കാനുള്ള കാരണങ്ങള്‍ കാണുന്നില്ല, കുറ്റകൃത്യത്തില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സമയം ആവശ്യമാണെന്നും കോടതി . ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ 53 പേജുകളുള്ള വിധിന്യായത്തിലാണ് കോടതിയുടെ പരാമര്‍ശം... സ്വര്‍ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നും സ്വപ്ന സുരേഷ് ഇ.ഡിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.
ഇതു സത്യമാണെങ്കില്‍ സ്വര്‍ണമടങ്ങിയ ബാഗുകള്‍ വിട്ടുകിട്ടാന്‍ ആണോ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് കണ്ടെത്താന്‍ തുടരന്വേഷണം വേണമെന്ന് കോടതി പറഞ്ഞു. ഇതു വരെ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താതിരുന്ന സ്വപ്ന ഇപ്പോള്‍ അക്കാര്യം വെളിപ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കണമെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്‌മെന്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യമില്ല.
ഈ ഘട്ടത്തില്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്.
"
https://www.facebook.com/Malayalivartha