അമേരിക്കന്‍ സംസ്ഥാനമായ ടെക്സസില്‍ കനത്ത മഴ... മിന്നല്‍പ്രളയത്തില്‍ മരണം നൂറുകടന്നു....

അമേരിക്കന്‍ സംസ്ഥാനമായ ടെക്സസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം നൂറുകടന്നു. 104 പേര്‍ മരിച്ചതായാണ് സ്ഥിരീകരണം. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരിച്ചവരില്‍ 28 പേര്‍ കുട്ടികളാണ്. ഇനിയും മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. വരും ദിവസങ്ങളില്‍ മഴപെയ്യാനുള്ള സാധ്യത. സെന്‍ട്രല്‍ ടെക്സസിലെ വിവിധയിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ദുരന്തത്തില്‍ 41 പേരെ കണ്ടെത്താനുണ്ടെന്ന് ടെക്സസ് മേയര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. ക്രിസ്റ്റ്യന്‍ സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളില്‍ 10 പേരും കൗണ്‍സലറും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസിലെത്തും. അതിനിടെ, ചൊവ്വാഴ്ചയും കനത്ത മഴയുണ്ടാകുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പുനല്‍കി.
ടെക്സസിലെ വെള്ളപ്പൊക്കത്തെയും അതിനെത്തുടര്‍ന്നുണ്ടായ മരണങ്ങളെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'ഭയാനകം' എന്നും ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് വിശേഷിപ്പിച്ചത്.
"
https://www.facebook.com/Malayalivartha



























