രൂപയുടെ മൂല്യമിടിഞ്ഞു... ഓഹരി വിപണിയില്‍ നഷ്ടത്തോടെ വ്യാപാരം

ഡോളറിനെതിരെ മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ മറ്റു രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നിന്റെ ഭാഗമായി അമേരിക്ക നിശ്ചയിച്ച സമയപരിധിക്ക് പുറമേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഓഹരി വിപണി ദുര്‍ബലമായതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.
അതിനിടെ ഓഹരി വിപണിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് ഏകദേശം 170 പോയിന്റ് ആണ് ഇടിഞ്ഞത്. ഭാരത് ഇലക്ട്രോണിക്സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഓഹരികളും നഷ്ടത്തിലാണുള്ളത്.
https://www.facebook.com/Malayalivartha