റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍..സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.. മൂന്ന് ആൺകുട്ടികൾ കസ്റ്റഡിയിൽ..

റീലെടുക്കാനും സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും പല തരത്തിലുള്ള അഭ്യാസങ്ങള്‍ നമ്മള്‍ ദിവസേന കാണുന്നുണ്ട്. ചിലപ്പോഴെല്ലാം ചിലതെല്ലാം അതിരുകടക്കുകയും ജീവന്‍ പണയം വച്ചുകൊണ്ടുള്ള പ്രവൃത്തികളുമാകാറുണ്ട്. അത്തരത്തില്‍ റീലെടുക്കാന്‍ വേണ്ടി ഓടുന്ന ട്രെയിനിനടിയില്‍ കിടന്നുകൊണ്ടുള്ള രണ്ട് കുട്ടികളുടെ അഭ്യാസ പ്രകടനങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.ഒരു നിമിഷം എല്ലാവരുടെയും നെഞ്ച് ഒന്ന് ഭയം കൊണ്ട് ഞെട്ടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ട് ഇരിക്കുന്നത് .
ഭുവനേശ്വറിലാണ് ഈ സംഭവം നടക്കുന്നത് . ട്രെയിനിന് അടിയിൽ കിടന്ന് റീൽ ചിത്രീകരിച്ച പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾ കസ്റ്റഡിയിൽ. കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്. പുറത്തുവന്ന വീഡിയോയിൽ ഒരു ആൺകുട്ടി റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്നതും മുകളിലൂടെ ട്രെയിൻ പോകുന്നതും കാണാം.എന്നാൽ ഈ ആൺകുട്ടിക്ക് ഒന്നും സംഭവിക്കുന്നില്ല. പിന്നാലെ വീഡിയോ ചിത്രീകരിക്കുന്ന മറ്റ് കുട്ടികൾ ആർപ്പുവിളിക്കുന്നുമുണ്ട്.
പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഒഡീഷയിലെ പുരുണപാണി റെയിൽവേ സ്റ്റേഷന് സമീപമുള്ള ദാലുപാലിക്കടുത്താണ് സംഭവം നടന്നത്. വീഡിയോ വെെറലാതിന് പിന്നാലെ പൊലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകി.രണ്ടു മാസം മുൻപും ഇത്തരത്തിൽ അപകടം നിറഞ്ഞ നിലയിൽ വീഡിയോ എടുത്ത യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
ഉത്തര്‍ പ്രദേശിയെ ഉന്നാവോയില്‍ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ സംഭവം അരങ്ങേറുന്നത്. ഷാരൂഖ് ഖാന്റെ ബാദ്ഷാ എന്ന ചിത്രത്തിലെ സംഗീതത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നത്. ട്രെയിന്‍ എത്തുന്നതിന് മുന്‍പ് ട്രാക്കില്‍ മൊബൈലുമായി കിടക്കുന്ന യുവാവിനെ ആദ്യം കാണാം. പിന്നാലെ ട്രെയിന്‍ വരുന്നു. യുവാവിന് മുകളിലൂടെ കടന്നുപോകുന്നു.
ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്ന യുവാവ് ട്രെയിന്‍ പോയി നിമിഷങ്ങള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേല്‍ക്കുകയും നടന്നുപോകുകയും ചെയ്യുന്നു. വിഡിയോ വൈറലായതിന് പിന്നാലെ റെയിൽവേ പൊലീസ് ഇടപെടുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉന്നാവോയിലെ ഹസൻഗഞ്ചിലെ രഞ്ജിത് ചൗരസ്യയാണ് അറസ്റ്റിലായത്.
https://www.facebook.com/Malayalivartha