കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മേല്‍ പാറയിടിഞ്ഞു വീണുണ്ടായ അപകടം...

കോന്നി പയ്യനാമണ്ണില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മേല്‍ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാദൗത്യം ഇന്നലെ നിര്‍ത്തിവെച്ചു. പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് രക്ഷാദൗത്യം നിര്‍ത്തിവെച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ദൗത്യം പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ . പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിയത്. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
ഒഡിഷ, ബിഹാര്‍ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തില്‍ പെട്ടത്.. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു.
അതേസമയം, അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം എത്തും. 27 എന്‍ഡിആര്‍എഫ് സംഘം തിരുവല്ലയില്‍ നിന്ന് തിരിച്ചതായാണ് സൂചനകള്‍. ഫയര്‍ഫോഴ്‌സിന്റെ കൂടുതല്‍ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു.
വിവരമറിഞ്ഞ് പൊലീസും ഫയര്‍ ഫോഴ്സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല . അതേസമയം, അപകടമുണ്ടായ പാറമടക്കെതിരെ മുന്‍പ് പരാതി ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha