എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

രാജകീയമായി അവരെത്തിയ എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി. യുദ്ധ വിമാനം എയര്‍ ലിഫ്റ്റ് ചെയ്തു കൊണ്ടു പോകുന്നതിന് പ്രഥമ പരിഗണനയില്ലെന്നാണ് സൂചന. അറ്റ്‌ലസ് 400 എം ശ്രേണിയിലുള്ള പ്രത്യേക വിമാനത്തിലാണ് ബ്രിട്ടീഷ് സംഘം എത്തിയത്. 17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന. ബ്രിട്ടീഷ് വിദഗ്ദ്ധസംഘം തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ്. വിമാനം നിര്‍മിച്ച ലോക്ഹീഡ് മാര്‍ട്ടിന്റെ എയറോനോട്ടിക് വിദഗ്ദ്ധരുള്‍പ്പെടെ 25 അംഗ സംഘമാണ് എത്തിയത്.
എഫ് 35 ബി വിമാനം പറത്തി തിരുവനന്തപുരത്ത് എത്തിയ പൈലറ്റ് നേരത്തെ തിരിച്ചു പോയിരുന്നു. വിമാനം നിലത്തിറങ്ങിയ ശേഷം തൊട്ടടുത്ത് തന്നെ കസേരയിട്ട് ആ പൈലറ്റിരുന്നു. പിന്നാലെ യുദ്ധ കപ്പലില്‍ നിന്നും രണ്ടു പേരെത്തി. അവര്‍ വിമാനം പരിശോധിച്ചു. ഇവര്‍ മടങ്ങിയ ശേഷം എല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ സുരക്ഷയിലായിരുന്നു ആ യുദ്ധ കപ്പല്‍. പക്ഷേ രഹസ്യ ചോര്‍ച്ചയിലെ സംശയങ്ങള്‍ ഉയരുമെന്നതിനാല്‍ ഇന്ത്യാക്കാര്‍ ആരും വിമാനത്തിന് അടുത്ത് പോയില്ല. ബ്രിട്ടണ്‍ വിമാനത്തില്‍ ഉപഗ്രഹ നിരീക്ഷണവും നടത്തി.
അങ്ങനെ മഴയും വെയിലും കൊണ്ട് ആരും അടുത്തു പോലും പോകാതെ കിടന്ന യുദ്ധ വിമാനത്തെശരിയാക്കാനാണ് അമേരിക്കന്‍-ബ്രിട്ടീഷ് വിദഗ്ധര്‍ തിരുവനന്തപുരത്ത് എത്തിയത്. എയര്‍ബസിന്റെ പറന്നിറങ്ങല്‍ അത്യപൂര്‍വ്വ കാഴ്ചയുമായി.യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും. എഫ് 35 എന്ന ശ്രേണിയിലെ യുദ്ധ വിമാനത്തെ നന്നാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ബ്രിട്ടീഷ് നാവിക സേനയുടെ പ്രതീക്ഷ. മൂന്ന് സാദ്ധ്യതകളാണ് പരിഗണിക്കുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ബേയില്‍ വച്ച് തകരാര്‍ പരിഹരിക്കുക, എയര്‍ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുക,
രണ്ടും സാദ്ധ്യമായില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചുമാറ്റി ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ എയര്‍ലിഫ്റ്റ് നടത്തുക. വിമാനം എയര്‍ലിഫ്റ്റിംഗ് നടത്തുകയാണെങ്കില്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ്, ഹാന്‍ഡ്‌ലിംഗ്, ലാന്‍ഡിംഗ് ഫീസുകള്‍ ബ്രിട്ടീഷ് സേന അടയ്ക്കും. ഏതായാലും ഈ തുകകള്‍ക്ക് വേണ്ടി ഇന്ത്യ നിര്‍ബന്ധം പിടിക്കില്ല.
https://www.facebook.com/Malayalivartha